LiveTV

Live

Cricket

ഇത്തവണ റണ്‍ഔട്ട്: അതും അപ്പീല്‍ ചെയ്യുന്നതിനിടെ; നാലാം ഏകദിനത്തിലും ധോണി സ്‌പെഷ്യല്‍ 

മികച്ച ഫോമിലുള്ള ജയിം നീഷമിനെ പുറത്താക്കിയ ധോണിയുടെ നീക്കമാണ് കൈയ്യടി നേടിയത്. 

ഇത്തവണ റണ്‍ഔട്ട്:  അതും അപ്പീല്‍ ചെയ്യുന്നതിനിടെ; നാലാം ഏകദിനത്തിലും ധോണി സ്‌പെഷ്യല്‍ 

ധോണിയുടെ മിന്നല്‍ സ്റ്റമ്പിങുകള്‍ വിരാട് കോഹ്‌ലി സെഞ്ച്വറി അടിക്കുന്നത് പോലെയാണ്, പുതുമയല്ലെന്ന്. ഓരോ ഏകദിനത്തിലും ധോണി സ്‌പെഷ്യല്‍ എന്ന് പറയാവുന്ന എന്തെങ്കിലുമൊന്ന് ഉണ്ടാവും. ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനത്തിലും ധോണിയുടെ ഒരു പ്രകടനം ശ്രദ്ധേയമായി. എന്നാല്‍ ഇത്തവണത്തേത് സ്റ്റമ്പിങ് അല്ലെന്ന് മാത്രം. മികച്ച ഫോമിലുള്ള ജയിം നീഷമിനെ പുറത്താക്കിയ ധോണിയുടെ നീക്കമാണ് കൈയ്യടി നേടിയത്. കേദാര്‍ ജാദവ് ആയിരുന്നു ബൗളര്‍. ജാദവിന്‍റെ പന്തിനെ സ്വീപ് ഷോട്ടിന് ശ്രമിച്ച നീഷമിന് പാളിയപ്പോള്‍ വിക്കറ്റിനായി എല്ലാവരും അപ്പീല്‍ ചെയ്തു.

എന്നാല്‍ പന്തിന്റെ ഗതി മനസ്സിലാവാതെ നീഷം ക്രീസിന് വെളിയിലേക്ക് വന്നു, ഇതിനിടയില്‍ വേഗത്തില്‍ പന്ത് കൈയിലാക്കി ധോണി സ്റ്റമ്പിലെറിഞ്ഞു. ഫലമോ, നീഷം പുറത്തും. തുടക്കത്തില്‍ ധോണിയും അപ്പീല്‍ ചെയ്യുന്നുണ്ടായിരുന്നു എന്നതാണ് പ്രത്യേകത. 32 പന്തില്‍ 44 റണ്‍സായിരുന്നു നീഷമിന്റെ സമ്പാദ്യം. നാല് ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു നീഷമിന്റെ ഇന്നിങ്സ്.