LiveTV

Live

Cricket

ഹാമില്‍ട്ടനില്‍ ധോണി കളിക്കുമോ? സഹപരിശീലകന്റെ മറുപടി ഇങ്ങനെ 

ധോണിയുടെ അഭാവത്തില്‍ ദിനേശ് കാര്‍ത്തിക് ആയിരുന്നു ടീമിലെ വിക്കറ്റ് കീപ്പറുടെ റോള്‍ നിര്‍വഹിച്ചിരുന്നത്.

ഹാമില്‍ട്ടനില്‍ ധോണി കളിക്കുമോ? സഹപരിശീലകന്റെ മറുപടി ഇങ്ങനെ 

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ നായകനും സീനിയര്‍ താരവുമായ മഹേന്ദ്രസിങ് ധോണി കളിക്കും. പരിക്കിനെ തുടര്‍ന്ന് മൂന്നാമത്തേയും നാലാമത്തേയും ഏകദിനങ്ങളില്‍ ധോണി കളിച്ചിരുന്നില്ല. എന്നാല്‍ പരിക്കില്‍ നിന്ന് ധോണി മുക്തനായെന്നും അവസാന ഏകദിനത്തില്‍ ധോണിയുടെ സേവനം ലഭ്യമാകുമെന്നും സഹപരിശീലകന്‍ സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി. ധോണിയുടെ അഭാവത്തില്‍ ദിനേശ് കാര്‍ത്തിക് ആയിരുന്നു ടീമിലെ വിക്കറ്റ് കീപ്പറുടെ റോള്‍ നിര്‍വഹിച്ചിരുന്നത്.

ഹാമില്‍ട്ടനില്‍ ധോണി കളിക്കുമോ? സഹപരിശീലകന്റെ മറുപടി ഇങ്ങനെ 

ധോണി എത്തുന്നതോടെ ടീമില്‍ വീണ്ടും മാറ്റമുണ്ടാവും. എന്നാല്‍ ആരാവും പുറത്തിരിക്കുക എന്ന കാര്യം വ്യക്തമല്ല. മൂന്നാം ഏകദിനത്തില്‍ കാര്‍ത്തിക് പുറത്താകാതെ 38 റണ്‍സ് നേടിയിരുന്നു. അമ്പാട്ടി റായിഡുവുമൊത്ത് നാലാം വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ നാലാം ഏകദിനത്തില്‍ എല്ലാവരേയും പോലെ കാര്‍ത്തികിനും തിളങ്ങാനായിരുന്നില്ല. പൂജ്യത്തിനാണ് കാര്‍ത്തിക് മടങ്ങിയത്. കോഹ് ലിയുടെ പകരക്കാരാനയി എത്തിയ ശുഭ്മാന്‍ ഗില്ലിന് വീണ്ടും അവസരം ലഭിച്ചേക്കും.

Also read: റണ്‍സില്ല, വിക്കറ്റില്ല എന്നിട്ടും മാന്‍ ഓഫ് ദ മാച്ച്; റെക്കോര്‍ഡ് പ്രകടനവുമായി മില്ലര്‍ 

അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക് എന്നിവരെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നതിനാല്‍ ഇവര്‍ക്ക് അവസരം കൊടുക്കാനാവും ശ്രമിക്കുക. അങ്ങനെ വന്നാല്‍ ഗില്‍ പുറത്തിരിക്കേണ്ടിയും വരും. ഞായറാഴ്ച ഹാമില്‍ട്ടനിലാണ് പരമ്പരയിലെ അവസാന ഏകദിനം. പരമ്പര ഇന്ത്യ ജയിച്ചതിനാല്‍ നഷ്ടപ്പെടാനൊന്നുമില്ല.അതേസമയം അവസാന രണ്ട് മത്സരങ്ങളും ജയിച്ച് തോല്‍വിയുടെ ആഘാതം കുറക്കാനാവും ന്യൂസിലാന്‍ഡിന്റെ ശ്രമം. ശേഷം ടി20 പരമ്പരയാണ്. രോഹിത് ശര്‍മ്മയാണ് ഇതിലും ഇന്ത്യയെ നയിക്കുന്നത്.