LiveTV

Live

Cricket

റണ്‍സില്ല, വിക്കറ്റില്ല എന്നിട്ടും മാന്‍ ഓഫ് ദ മാച്ച്; റെക്കോര്‍ഡ് പ്രകടനവുമായി മില്ലര്‍ 

അപൂര്‍വമാണെങ്കിലും ഇന്നലെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെയും കളിയിലെ താരമായി തെരഞ്ഞെടുത്തത് ഫീല്‍ഡിങിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പേരില്‍.

റണ്‍സില്ല, വിക്കറ്റില്ല എന്നിട്ടും മാന്‍ ഓഫ് ദ മാച്ച്; റെക്കോര്‍ഡ് പ്രകടനവുമായി മില്ലര്‍ 

സാധാരണ പന്ത് കൊണ്ടോ, ബാറ്റ് കൊണ്ടോ തിളങ്ങുന്നവരെയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കാറ്. എന്നാല്‍ ഇത് രണ്ടിലും അല്ലാതെ ഫീല്‍ഡിങ്ങില്‍ മാസ്മരിക പ്രകടനം നടത്തിയാലും ചിലപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കും. അപൂര്‍വമാണെങ്കിലും ഇന്നലെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെയും കളിയിലെ താരമായി തെരഞ്ഞെടുത്തത് ഫീല്‍ഡിങിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പേരില്‍. പാകിസ്താനെതിരായ ആദ്യ ടി20യിലായിരുന്നു മാന്‍ ഓഫ്ദ മാച്ച് പുരസ്‌കാരത്തിനര്‍ഹമായ മില്ലറുടെ പ്രകടനം. ത്രില്ലിങ് മാച്ചില്‍ ആറ് റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ബാറ്റിങില്‍ പത്ത് റണ്‍സ് മാത്രമാണ് മില്ലര്‍ക്ക് നേടാനായത്.

നാല് ക്യാച്ചുകളും രണ്ട് റണ്‍ ഔട്ടുകളുമാണ്(അതും ഡയരക്ട് ത്രോ) മില്ലറിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. അതോടെ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ പുറത്താക്കലുകളില്‍ നടത്തിയ ഫീല്‍ഡര്‍ എന്ന റെക്കോര്‍ഡും മില്ലര്‍ സ്വന്തം പേരിലാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത് 192 റണ്‍സാണ്. മറുപടി ബാറ്റിങില്‍ പാകിസ്താന് 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തിലേക്ക് പാകിസ്താന്‍ മുന്നേറുന്ന ഘട്ടത്തിലായിരുന്നു മില്ലറുടെ ഈ ഇടപെടലുകള്‍. മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്നു പാക് താരം ബാബര്‍ അസമിന്റെ വിക്കറ്റാണ് മില്ലര്‍ ആദ്യം എറിഞ്ഞുവീഴ്ത്തിയത്.

റണ്‍സില്ല, വിക്കറ്റില്ല എന്നിട്ടും മാന്‍ ഓഫ് ദ മാച്ച്; റെക്കോര്‍ഡ് പ്രകടനവുമായി മില്ലര്‍ 

പിന്നാലെ മറ്റൊരു സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഷുഹൈബ് മാലികിനെ ക്യാച്ചിലൂടെ പുറത്താക്കി. ആസിഫ് അലി, ഇമാദ് വാസിം എന്നവരെയും ക്യാച്ചെടുത്ത് മില്ലര്‍ പവലിയനിലേക്ക് മടക്കി. മുഹമ്മദ് റിസ്‌വാനാണ് മില്ലറിന്റെ ഡയരക്ട് ത്രോയിലൂടെ പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. അതേസമയം ഡേവിഡ് മില്ലറെ മാത്രമല്ല ഫീല്‍ഡിങ് മികവിനെ തുടര്‍ന്ന് കളിയിലെ താരമായി തെരഞ്ഞെടുക്കുന്നത്. ക്രിക്കറ്റ് ലോകം കണ്ട മികച്ച ഫീല്‍ഡര്‍ എന്ന വിശേഷണമുള്ള ജോണ്ടി റോണ്ട്‌സ് നേരത്തെ ഇങ്ങനെയൊരു പുരസ്‌കാരത്തിനര്‍ഹമായിരുന്നു. 1993ല്‍ പാകിസ്താനെതിരെ ആയിരുന്നു എന്നതും ശ്രദ്ധേയം. അന്ന് അഞ്ച് ക്യാച്ചുകളായിരുന്നു ജോണ്ടിയുടെ പേരില്‍.