LiveTV

Live

Cricket

കമ്മിന്‍സിന്റെ പന്ത് കൊണ്ട് വീണു; കരുണരത്‌നയെ ആശുപത്രിയിലേക്ക് മാറ്റി 

പാറ്റ് കമ്മിന്‍സിന്റെ പന്ത് കൊണ്ട് ശ്രീലങ്കയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ദിമുത് കരുണരത്‌നക്ക് പരിക്കേറ്റു. താരത്തെ ആശുപത്രിയിലേക്ക് മാറ്റി 

കമ്മിന്‍സിന്റെ പന്ത് കൊണ്ട് വീണു; കരുണരത്‌നയെ ആശുപത്രിയിലേക്ക് മാറ്റി 

ആസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പന്ത് കൊണ്ട് ശ്രീലങ്കയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ദിമുത് കരുണരത്‌നക്ക് പരിക്കേറ്റു. താരത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കാന്‍ബറയില്‍ നടക്കുന്ന ശ്രീലങ്ക-ആസ്‌ട്രേലിയ രണ്ടാം ടെസ്റ്റിലാണ് സംഭവം. പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഒഴിഞ്ഞുമാറുന്നതിനിടയില്‍ ദിമുത് കരുണരത്നയുടെ ഹെല്‍മറ്റിലെ നെക്ക് ഗാര്‍ഡില്‍ കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ താരം നിലത്തുവീണു.

മണിക്കൂറില്‍ 142.5 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു ആ പന്തിന്. ശ്രീലങ്കയുടെ ഫിസിയോ ടീം എത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സട്രെക്ചറിലാണ് താരത്തെ ഗ്രൗണ്ടിന് പുറത്ത് എത്തിച്ചത്. അതേസമയം പരിക്ക് അത്ര ഗുരുതരമല്ലെന്നും താരത്തിന് ബോധമുണ്ടെന്നും ശ്രീലങ്കന്‍ മനേജര്‍ അറിയിച്ചു. വ്യക്തിഗത സ്കോര്‍ 46ല്‍ നില്‍ക്കെയാണ് കരുണരത്നക്ക് പരിക്കേറ്റത്. 85 പന്തില്‍ അഞ്ച് ഫോറുകള്‍ ഉള്‍പ്പെടെയായിരുന്നു ആ ഇന്നിങ്സ്.