LiveTV

Live

Cricket

ഈ സമ്മറില്‍ ആസ്‌ട്രേലിയയും അടിച്ചു സെഞ്ച്വറി; അതും മൂന്ന് പേര്‍ 

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലാണ് ആസ്‌ട്രേലിയയുടെ സെഞ്ച്വറി വരള്‍ച്ചക്ക് വിരാമമായത്. ജോ ബേര്‍ണ്‍സ്, ട്രാവിസ് ഹെഡ്, കര്‍ട്ടിസ് പാറ്റേഴ്‌സണ്‍ എന്നിവരാണ് സെഞ്ച്വറികള്‍ കുറിച്ചത്.

ഈ സമ്മറില്‍ ആസ്‌ട്രേലിയയും അടിച്ചു സെഞ്ച്വറി; അതും മൂന്ന് പേര്‍ 

ഈ സമ്മറില്‍ സെഞ്ച്വറി നേടാനാവാതെ വിഷമിച്ചിരുന്ന ആസ്‌ട്രേലിയക്ക് അങ്ങനെ സെഞ്ച്വറി ലഭിച്ചു. അതും മൂന്ന് പേരിലൂടെ. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലാണ് ആസ്‌ട്രേലിയയുടെ സെഞ്ച്വറി വരള്‍ച്ചക്ക് വിരാമമായത്. ഓപ്പണറായ ജോ ബേര്‍ണ്‍സ്, മധ്യനിര ബാറ്റ്‌സ്മാന്മാരായ ട്രാവിസ് ഹെഡ്, കര്‍ട്ടിസ് പാറ്റേഴ്‌സണ്‍ എന്നിവരാണ് സെഞ്ച്വറികള്‍ കുറിച്ചത്. ഇവരുടെ ബലത്തില്‍ ആസ്‌ട്രേലിയ നേടിയത് അഞ്ചിന് 534 എന്ന സ്‌കോര്‍. രണ്ടാം ദിനം ചായക്ക് മുമ്പ് ആസ്ട്രേലിയ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതില്‍ ജോ ബേര്‍ണ്‍സാണ് ആദ്യം സെഞ്ച്വറി കുറിച്ചത്.

ഈ സമ്മറില്‍ ആസ്‌ട്രേലിയയും അടിച്ചു സെഞ്ച്വറി; അതും മൂന്ന് പേര്‍ 

260 പന്തില്‍ നിന്ന് 180 റണ്‍സെടുത്ത ബേര്‍ണ്‌സിനെ ഒടുവില്‍ കസുന്‍ രജിത പുറത്താക്കുകയായിരുന്നു. ട്രാവിസ് ഹെഡ് 161 റണ്‍സ് നേടി പുറത്തായി. 204 പന്തില്‍ നിന്നാണ് ഹെഡ് അത്രയും റണ്‍സ് കണ്ടെത്തിയത്. തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ പാറ്റേഴ്‌സണ്‍ സെഞ്ച്വറി കണ്ടെത്തി. 192 പന്തില്‍ നിന്ന് 114 റണ്‍സ് നേടിയ പാറ്റേഴ്‌സനെ പുറത്താക്കാനായതുമില്ല. ഹെഡിന്റെയും പാറ്റേഴ്‌സന്റെയും സെഞ്ച്വറികള്‍ക്ക് പ്രത്യേകതയുണ്ട്. രണ്ട് പേരുടെയും ടെസ്റ്റിലെ കന്നി സെഞ്ച്വറികളാണ്. ഒരു കളിയില്‍ രണ്ട് കന്നി സെഞ്ച്വറികള്‍ പിറക്കുന്നത് തന്നെ അപൂര്‍വമാണെങ്കിലും ക്രിക്കറ്റ് ആസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം അത് അഭിമാന നിമിഷമാണ്.

30 വര്‍ഷത്തിന് ശേഷം ആദ്യമായാണ് രണ്ട് അരങ്ങേറ്റ സെഞ്ച്വറികള്‍ ക്രിക്കറ്റ് ആസ്‌ട്രേലിയയില്‍ പിറക്കുന്നത്. 1989നായിരുന്നു ഇങ്ങനെയൊന്ന് ആസ്‌ട്രേലിയയില്‍ സംഭവിച്ചത്. അന്ന് ഒരെ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നത് സ്റ്റീവോയും മാര്‍ക്ക് ടെയ്‌ലറുമായിരുന്നു. ഇവര്‍ രണ്ട് പേരും ക്രിക്കറ്റ് ലോകം കണ്ട മികച്ച കളിക്കാരായി, അതുപോലൊന്ന് ഹെഡിലൂടെയും പാറ്റേഴ്‌സണിലൂടെയും സംഭവിക്കുമോ എന്നാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ നോക്കുന്നത്. സ്മിത്തിന്റെയും വാര്‍ണറുടെയും അഭാവം നല്ലപോലെ അലട്ടുന്ന ആസ്‌ട്രേലിയക്ക് ഈ സെഞ്ച്വറികല്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. അതേസമയം ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ആസ്ട്രേലിയ വിജയിച്ചിരുന്നു. ഈ ടെസ്റ്റും ടെസ്റ്റും വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.