LiveTV

Live

Cricket

‘ലോകകപ്പില്‍ ഇന്ത്യയെ തളക്കുക പ്രയാസകരം’

ജൂൺ 5ന് സൗത്ത് ആഫ്രക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം

‘ലോകകപ്പില്‍ ഇന്ത്യയെ തളക്കുക പ്രയാസകരം’

ഐ.സി.സി ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ദിനങ്ങൾ അടുത്തു കൊണ്ടിരിക്കെ, ലോകജേതാക്കളെ കുറിച്ച പ്രവചനങ്ങളും തകൃതിയാണ്. ഇതിനിടെ, 2019ല്‍ കപ്പെടുക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റിൽ ഇന്ത്യയെ എണ്ണിയിരിക്കുകയാണ് ഐ.സി.സി സി.ഇ.ഒ ഡേവിഡ് റിച്ചാർഡ്സൺ. ഇംഗ്ലണ്ടും വെയിൽസും ചേർന്ന് ആഥിതേയത്വം വഹിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് മെയ് 30നാണ് തുടക്കമാവുന്നത്.

നിലവിലെ ടീമുകളെ വിലയിരുത്തിയാൽ, നല്ല രീതിയിൽ കളിക്കുന്നുണ്ട് ഇന്ത്യ. ഇന്ത്യയെ മറികടക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അതുപോലെ ശക്തമായൊരു ടീമാണ് ഇംഗ്ലണ്ടിനും ഉള്ളത്. കുറേ വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിന് മികച്ചൊരു ടീമിനെ രൂപപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും റിച്ചാർഡ്സൺ പറയുന്നു. ദക്ഷിണാഫ്രിക്കയുടെ പ്രകടനത്തേയും ഈ മുൻ ദ.ആഫ്രക്കൻ വിക്കറ്റ് കീപ്പർ പ്രശംസിച്ചു.

മെയ് 30ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തോടെ ആരംഭിക്കുന്ന ലോക കപ്പിന്റെ ഫെെനൽ ജൂലെെ 14ന് ലോര്‍ഡില്‍ വെച്ചാണ് നടക്കുക. ജൂൺ 5ന് സൗത്ത് ആഫ്രക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.