LiveTV

Live

Cricket

അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

മൂന്ന് മത്സരങ്ങളിലെ ആദ്യ രണ്ടു കളികൾ കെെപിടിയിലൊതുക്കിയ ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു

അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

ന്യൂസിലാൻഡിനെതിരായ നാലാം ഏകദിനത്തിൽ പുരുഷ ടീം തകർന്നടിഞ്ഞതിന് പിറകെ, കിവികളോട് തോൽവി ഏറ്റുവാങ്ങി ഇന്ത്യൻ വനിതകളും. ന്യൂസിലൻഡിനെതിരായ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ ഏട്ടു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡ്, ഇന്ത്യയെ 149 റൺസിൽ ഒതുക്കിയപ്പോൾ, 29.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം നേടുകയായിരുന്നു.. മൂന്ന് മത്സരങ്ങളിലെ ആദ്യ രണ്ടു കളികൾ കെെപിടിയിലൊതുക്കിയ ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.

അർദ്ധ ശതകം തികച്ച സൂസി ബേറ്റ്സും (57) ആമി സാറ്റർവെയ്റ്റും (66) ബാറ്റിംഗിൽ തിളങ്ങിയപ്പോൾ, ന്യൂസിലൻഡിനായി അന്ന പീറ്റേഴ്സൺ 4ഉം, ലീ തഹുഹു മൂന്നും വിക്കറ്റെടുത്തു. ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞ മത്സരത്തിൽ, 52 റൺസെടുത്ത ദീപ്തി ശർമ്മ മാത്രമാണ് പിടിച്ചു നിന്നത്. ജമീമ റോഡ്രിഗസ് (12), ഹർമൻപ്രീത് കൗർ (24), ഡയലൻ ഹേമലത (13), ജുലൻ ഹേമലത (12) എന്നിനരൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യയുടെ പൂനം യാദവ് ഒരു വിക്കറ്റ് എടുത്തു. 200ാം ഏകദിനം കളിച്ച് റേക്കോർഡിട്ട ക്യാപ്റ്റൻ മിഥാലി രാജ് 9 റൺസെടുത്ത് പുറത്തായി.