LiveTV

Live

Cricket

നാലാം ഏകദിനത്തില്‍ ഇന്ത്യയെ വീഴ്ത്തി ബോള്‍ട്ട്; ന്യൂസിലാന്‍‍ഡ് ജയം എട്ട് വിക്കറ്റിന്  

ഇന്ത്യ മുന്നോട്ട് വെച്ച 93 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലാന്‍ഡ് 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

നാലാം ഏകദിനത്തില്‍ ഇന്ത്യയെ വീഴ്ത്തി ബോള്‍ട്ട്; ന്യൂസിലാന്‍‍ഡ് ജയം എട്ട് വിക്കറ്റിന്  

പരമ്പര ജയിച്ചതിന്റെ വീറുമായി നാലാം ഏകദിനത്തിനിറങ്ങിയ ഇന്ത്യയെ ബോള്‍ട്ട് എറിഞ്ഞുവീഴ്ത്തി. ന്യൂസിലാന്‍ഡിന്റെ ജയം എട്ട് വിക്കറ്റിനായിരുന്നു. ഇന്ത്യ മുന്നോട്ട് വെച്ച 93 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലാന്‍ഡ് 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ന്യൂസിലാന്‍ഡിനായി ഹെന്റി നിക്കോളാസ്(30)റോസ് ടെയ്‌ലര്‍(37)എന്നിവര്‍ തിളങ്ങി. മാര്‍ട്ടിന്‍ ഗപ്റ്റിലിനെയും(14) കെയിന്‍ വില്യംസണെയും(11) പുറത്താക്കാനായെന്ന് മാത്രം. ഇതില്‍ ഗപ്റ്റില്‍ അടിപൊളി തുടക്കമാണ് ടീമിന് നല്‍കിയത്. ഭുവനേശ്വര്‍ എറിഞ്ഞ ആദ്യ ഓവറില്‍ പതിനാല് റണ്‍സാണ് ഗപ്റ്റില്‍ അടിച്ചെടുത്തത്.

നാലാം ഏകദിനത്തില്‍ ഇന്ത്യയെ വീഴ്ത്തി ബോള്‍ട്ട്; ന്യൂസിലാന്‍‍ഡ് ജയം എട്ട് വിക്കറ്റിന്  

അതെ ഓവറിലെ നാലാം പന്തില്‍ ഗപ്റ്റില്‍ പുറത്തായെങ്കിലും ടീമിന് വലിയ ആശ്വാസമായിരുന്നു ആ ഇന്നിങ്‌സ്. ചഹല്‍ എറിഞ്ഞ 14ാം ഓവറിലെ മൂന്നാമത്തെയും നാലാമത്തെയും പന്തുകള്‍ അതിര്‍ത്തി കടത്തി റോസ് ടെയ്‌ലര്‍ ടീമിന് ആശ്വാസ ജയം നേടിക്കൊടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 30.5 ഓവറില്‍ 92 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മാരക ഏറുമായി ട്രെന്‍ഡ് ബോള്‍ട്ട് കളം നിറഞ്ഞപ്പോള്‍ അഞ്ച് മുന്‍നിര വിക്കറ്റുകളാണ് പിഴുതത്. മൂന്ന് വിക്കറ്റുമായി കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം പിന്തുണകൊടുത്തു. 18 റണ്‍സെടുത്ത യൂസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഏഴ് പേര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. രണ്ട് പേര്‍ പൂജ്യത്തിന് പുറത്തായി.

കുല്‍ദീപ് യാദവ്(15) ശിഖര്‍ധവാന്‍(17)ഹാര്‍ദ്ദിക് പാണ്ഡ്യ(16) എന്നിവര്‍ക്ക് മാത്രമെ രണ്ടക്കം കാണാനായുള്ളൂ. 10 ഓവറില്‍ നാല് മെയ്ഡന്‍ ഓവറുകളടക്കം 21 റണ്‍സ് വിട്ടുകൊടുത്താണ് ബോള്‍ട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ മുന്‍ ഏകദിനങ്ങളിലേത് പോലെ മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചില്ല. ടീം സ്‌കോര്‍ 21ല്‍ നില്‍ക്കെ ധവാന്‍ മടങ്ങി. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രോഹിത് ശര്‍മ്മയും പുറത്തായി. അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക് എന്നിവരെയാണ് പൂജ്യത്തിന് പുറത്താക്കിയത്.

നാലാം ഏകദിനത്തില്‍ ഇന്ത്യയെ വീഴ്ത്തി ബോള്‍ട്ട്; ന്യൂസിലാന്‍‍ഡ് ജയം എട്ട് വിക്കറ്റിന്  

ഗ്രാന്‍ഡ്‌ഹോമിന്റെ ഒരോവറിലാണ് രണ്ട് പേരും മടങ്ങിയത്. എന്നാല്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്ലിന് 9 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ബാക്കിയുള്ളവരെല്ലാം ശ്രമിച്ച് നോക്കിയെങ്കിലും ന്യൂസിലാന്‍ഡ് ബൌളര്‍മാരുടെ മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.