LiveTV

Live

Cricket

‘കോഹ്‍ലിയും പിള്ളേരും ന്യൂസിലാന്‍റില്‍ അവധി ആഘോഷിക്കാന്‍ പോയതാണോ?’ ടീം ഇന്ത്യയെ ട്രോളി ആരാധകര്‍ 

2000ൽ ഷാർജയിൽ ശ്രീലങ്കക്കെതിരെ എടുത്ത 54 റൺസാണ് ഏറ്റവും മോശം ഏകദിന റൺസ്

‘കോഹ്‍ലിയും പിള്ളേരും ന്യൂസിലാന്‍റില്‍ അവധി ആഘോഷിക്കാന്‍ പോയതാണോ?’ ടീം ഇന്ത്യയെ ട്രോളി ആരാധകര്‍ 

ട്രെന്‍ഡ് ബോള്‍ട്ടും കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമും പകവീട്ടാന്‍ തുനിഞ്ഞിറങ്ങിയപ്പോൾ നാലാം ഏകദിനത്തിൽ ഇന്ത്യ ന്യൂസിലാന്റുമായി കേവലം 92 റൺസിന് പുറത്തായി. ഇന്ത്യന്‍ ചരിത്രത്തിലെ ദയനീയ പരാജയങ്ങളിലൊന്ന് കൂടി.

ബോൾട്ട് സ്വിങ് ബോളുകൊണ്ട് ഇന്ത്യൻ മുൻനിരയെ പിഴുതെടുക്കുകയായിരുന്നു. പത്ത് ഓവറില്‍ കേവലം 21 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് മുൻനിര വിക്കറ്റുകളാണ് ബോൾട്ട് എടുത്തത്. ബോൾട്ടിന് കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമിന്റെ സ്വിങ്ങ് ബോളും കൂടി കൂട്ടിനെത്തിയപ്പോൾ ഇന്ത്യൻ ബാറ്റിംങ്ങ് ദുരന്തമായിമാറി.

വിരാട് കോഹ്‍ലിയുടെയും മഹേന്ദ്ര സിംങ്ങ് ധോണിയുടെയും അഭാവത്തിൽ കളത്തിലിറങ്ങിയ ഇന്ത്യൻ ബാറ്റിംങ്ങ് ദയനീയമായി അടിപതറുന്നതാണ് കണ്ടത്. സ്ഥിരതയില്ലായ്മയും വിലപ്പെട്ട വിക്കറ്റ് കാക്കാൻ കഴിയാത്തതുമാണ് ഇത്ര മോശം റൺസിൽ ഇന്ത്യ ഒതുങ്ങിയത്. ഇന്ത്യയുടെ ഏഴാമത്തെ ഏറ്റവും കുറഞ്ഞ ടോടലാണ് ഇന്ന് ന്യൂസിലാന്റിൽ കണ്ടത്. 2000ൽ ഷാർജയിൽ ശ്രീലങ്കക്കെതിരെ എടുത്ത 54 റൺസാണ് ഏറ്റവും മോശം ഏകദിന റൺസ്. എന്നാൽ ഏഴ് വിക്കറ്റിന് 40 രൺസ് എന്ന നിലയിലെ അപകടത്തെ മറികടക്കുകയായിരുന്നു ഇന്ത്യ. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോടലിനെ മറികടക്കാനും ന്യൂസിലാന്റിന് എതിരെയുള്ള ഏറ്റവും കുറഞ്ഞ 88 റൺസ് ടോടൽ മറികടക്കാനും ഇന്ത്യക്കായി.

എട്ട് വിക്കറ്റിന് 55 എന്ന നിലയിൽ പരുങ്ങിക്കൊണ്ടിരുന്ന ഇന്ത്യയെ ചാഹലും കുൽദീപ് യാദവും ചേർന്നാണ് 92 റൺസിലേക്ക് എത്തിച്ചത്. ഒമ്പതാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിചേർത്തത് 25 റൺസായിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും ചാഹലാണ് ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ പന്ത് നേരിട്ടതും ഇന്ത്യയുടെ ടോപ് സ്കോററും. ചിന്തിക്കാനാവുന്നതാണോ?

ഇന്ത്യയുടെ ദയനീയ പരാജയത്തെയും ചഹലിന്റെ അവിസ്മരണീയ പ്രകടനത്തോടും സോഷ്യൽ മീഡിയ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.