LiveTV

Live

Cricket

ഇന്ത്യക്കെതിരായ ടി20 പരമ്പര; ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു 

ഇന്ത്യക്കെതിരെ ഫെബ്രുവരി ആറിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. 

ഇന്ത്യക്കെതിരായ ടി20 പരമ്പര; ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു 

ഇന്ത്യക്കെതിരെ ഫെബ്രുവരി ആറ് മുതല്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളട ങ്ങിയ ടി20 പരമ്പരക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. പതിനാലംഗ ടീമില്‍ രണ്ട് പുതുമുഖങ്ങളാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏക ടി20 ടീമിലില്ലായിരുന്ന നായകന്‍ കെയിന്‍ വില്യംസണ്‍ മടങ്ങിയെത്തിയപ്പോള്‍ പരിക്കേറ്റ ജിമ്മി നീഷമിന് പകരക്കാരനായി ഡഗ് ബ്രേസ്‌വലിനെ നിലനിര്‍ത്തി. അതേസമയം ഹെന്റി നിക്കോളാസിന് ടീമില്‍ ഇടം നേടാനായില്ല. രണ്ട് പുതുമുഖങ്ങള്‍ക്കും അവസരം ലഭിച്ചു. ന്യൂസിലാന്‍ഡ് ആഭ്യന്തര ടി20 ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മിച്ചല്‍ ബ്ലെയര്‍, ടിക്‌നര്‍ എന്നിവരാണ് പുതുമുഖങ്ങള്‍. ഇതില്‍ ടിക്‌നറെ ഉള്‍പ്പെടുത്തിയത് മൂന്നാമത്തെ മത്സരത്തിന് മാത്രമാണ്. ലോക്കി ഫെര്‍ഗൂസണ്‍ ആദ്യ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിക്കുക.

ഇന്ത്യക്കെതിരായ ടി20 പരമ്പര; ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു 

ടീം ഇങ്ങനെ: കെയിന്‍ വില്യംസണ്‍(നായകന്‍) ഡഡ് ബ്രേസ്‌വല്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, സ്‌കോട്ട് കഗ്ലെജിന്‍, ഡാരിയല്‍ മിച്ചല്‍, കോളിന്‍ മന്റോ,മിച്ചല്‍ സാന്റ്‌നര്‍, ടീം സെഫ്രട്ട്, ഇഷ് സോദി, ടീം സൗത്തി, റോസ് ടെയ്‌ലര്‍, ബ്ലയര്‍ ടിക്‌നര്‍.

അഞ്ച് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു (3-0). രണ്ട് മത്സരങ്ങള്‍ ഇനിയും കളിക്കാനുണ്ട്. നാളെ ഹാമില്‍ട്ടനിലാണ് നാലാം ഏകദിനം. വിരാട് കോഹ് ലിക്ക് പകരം രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും. ഫെബ്രുവരി ആറ് മുതല്‍ 10 വരെയാണ് ടി20 പരമ്പര. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നാണ് ടി20 മത്സരം ആരംഭിക്കുന്നത്.