LiveTV

Live

Cricket

ഇംഗ്ലണ്ട് ലയണ്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ എ

ഇന്ത്യ എ കെ.എല്‍ രാഹുല്‍(42) ഋഷഭ് പന്ത്(73*) ദീപക് ഹൂഡ(47*) എന്നിവരുടെ ബാറ്റിംങ് മികവിലാണ് വിജയ ലക്ഷ്യത്തിലെത്തിയത്.

ഇംഗ്ലണ്ട് ലയണ്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ എ

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ എക്ക് ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ എ വിജയിച്ചത്. ഇംഗ്ലണ്ട് ലയണ്‍സ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 46.3 ഓവറില്‍ നാല് വിക്കറ്റിന് മറികടന്നു. പുറത്താകാതെ 73 റണ്‍സെടുത്ത ഋഷഭ് പന്തും 47 റണ്‍സുമായി ദീപക് ഹൂഡയുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.

ടോസ് നേടി ബാറ്റിംങിനിറങ്ങിയ ഇംഗ്ലണ്ട് ലയണ്‍സിനുവേണ്ടി ഒലി പോപും(65) സ്റ്റീവന്‍ മുള്ളനെയും(58) അര്‍ധസെഞ്ചുറികള്‍ നേടി. നാല് വിക്കറ്റെടുത്ത ശാര്‍ദൂലം രണ്ട് വിക്കറ്റെടുത്ത ചഹാറുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

മറുപടിക്കിറങ്ങിയ ഇന്ത്യ എ കെ.എല്‍ രാഹുല്‍(42) ഋഷഭ് പന്ത്(73*) ദീപക് ഹൂഡ(47*) എന്നിവരുടെ ബാറ്റിംങ് മികവിലാണ് വിജയ ലക്ഷ്യത്തിലെത്തിയത്. 21 പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യന്‍ ജയം. 76 പന്തുകളില്‍ നിന്നും ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും പറത്തി പന്ത് 73 റണ്‍സെടുത്തു. 47 പന്തില്‍ അത്ര തന്നെ റണ്‍സെടുത്ത ഹൂഡ രണ്ട് വീതം ഫോറും സിക്‌സറും നേടി.

പരമ്പരയിലെ അവസാന മത്സരം 31ന് നടക്കും.