LiveTV

Live

Cricket

കാര്യവട്ടത്ത് ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക് 

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് മത്സരത്തിനിടെ തേനീച്ച ആക്രമണം. 

കാര്യവട്ടത്ത് ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക് 

തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് മത്സരം കാണാനെത്തിയ കാണികളെ തേനീച്ച ആക്രമിച്ചു. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലം ഏകദിന മത്സരം പുരോഗമിക്കുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. 10 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ടോസ് നേടി ഇംഗ്ലണ്ട് ലയണ്‍സ് ബാറ്റിങ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് തേനീച്ചകൂട്ടം ഇളകിയെത്തിയത്.

അപ്പര്‍ ഗ്യാലറിയിലിരുന്ന കാണികള്‍ക്ക് ഇടയിലേക്കാണ് തേനീച്ച കൂട്ടം പറന്നെത്തിയത്. കാണികള്‍ ചിതറിയോടിയതോടെ മത്സരം പതിനഞ്ച് മിനിറ്റോളം നിര്‍ത്തി വച്ചു. കാണികള്‍ക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. മൂന്നാം ഏകദിനത്തെ അപേക്ഷിച്ച് കാണികളുടെ എണ്ണം കുറവായിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. അന്താരാഷ്ട്ര മത്സരമല്ലാത്തതിനാല്‍ ആവശ്യമായ സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന ആരോപണമുണ്ട്. സ്റ്റേഡിയത്തില്‍ പലസ്ഥലങ്ങളിലും തേനീച്ചയും കടന്നലും കൂട്ടിയിട്ടുണ്ട്.