LiveTV

Live

Cricket

ഷമി, നിങ്ങളുടെ ഇംഗ്ലീഷ് ബഹുത് അച്ചാ; ചിരിയടക്കാനാവാതെ കോഹ്‌ലിയും 

ഷമിയുടെ ഇംഗ്ലീഷ് കേട്ട ശേഷം അവതാരകനും മുന്‍ ന്യൂസിലാന്‍ഡ് താരം കൂടിയായ സൈന്‍ ഡൗളിന്റെ കമന്റെത്തി, ഷമി നിങ്ങളുടെ ഇംഗ്ലീഷ് ബഹുത് അച്ചാ, 

ഷമി, നിങ്ങളുടെ ഇംഗ്ലീഷ് ബഹുത് അച്ചാ; ചിരിയടക്കാനാവാതെ കോഹ്‌ലിയും 

തുടര്‍ച്ചയായി രണ്ട് മാന്‍ഓഫ്ദ മാച്ച് പുരസ്‌കാരങ്ങള്‍ വാങ്ങി ഉഗ്രന്‍ ഫോമിലാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്നത്തെ മത്സരത്തില്‍ ഒമ്പത് ഓവര്‍ എറിഞ്ഞ ഷമി, 41 റണ്‍സെടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ടെസ്റ്റ് ബൗളര്‍ എന്ന് ഒതുക്കിയെടുത്ത് നിന്നായിരുന്നു ഷമിയുടെ തിരിച്ചുവരവ്. ഇക്കഴിഞ്ഞ ആസ്ട്രേലിയന്‍ പരമ്പരയിലും ഷമി മിന്നും ഫോമിലായിരുന്നു. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ ഷമിയുടെ ഇംഗ്ലീഷാണ് ചിലര്‍ക്ക് ഇഷ്ടപ്പെട്ടത്.

ഇംഗ്ലീഷ് വഴങ്ങാത്തത് കൊണ്ട് ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വാങ്ങാന്‍ നായകന്‍ കോഹ്‌ലിയേയും കൂട്ടിയാണ് ഷമി പോയിരുന്നത്. സമ്മാനം വാങ്ങിയ ശേഷമുള്ള ഷമിയുടെ അഭിപ്രായപ്രകടനം ഹിന്ദിയിലായിരുന്നു. കോഹ്‌ലി അത് വിവര്‍ത്തനം ചെയ്തു കൊടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ മത്സരത്തിന് കോഹ്‌ലിയും എത്തിയെങ്കിലും ഷമി തന്നെ തന്റെ അനുഭവം പങ്കുവെച്ചു, അതും ഇംഗ്ലീഷില്‍!

ഷമിയുടെ ഇംഗ്ലീഷ് കേട്ട ശേഷം അവതാരകനും മുന്‍ ന്യൂസിലാന്‍ഡ് താരം കൂടിയായ സൈന്‍ ഡൗളിന്റെ കമന്റെത്തി, ഷമി നിങ്ങളുടെ ഇംഗ്ലീഷ് ബഹുത് അച്ചാ, അത് കേട്ട് ഷമിക്കും ഒപ്പമുണ്ടായിരുന്ന കോഹ് ലിക്കും ചിരിയടക്കാനായില്ല.