LiveTV

Live

Cricket

മൂന്നാം അങ്കം; തുടക്കം പാളി ന്യൂസിലാന്‍ഡ്

ഭുവനേശ്വർ കുമാറിനും മുഹമ്മദ് ഷമിക്കും ചാഹലിനുമാണ് വിക്കറ്റ്

മൂന്നാം അങ്കം; തുടക്കം പാളി ന്യൂസിലാന്‍ഡ്

ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ബാറ്റിം
ഗ് തെരഞ്ഞുടുത്ത ന്യൂസിലാൻഡിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഭുവനേശ്വർ കുമാറിനും മുഹമ്മദ് ഷമിക്കും ചാഹലിനുമാണ് വിക്കറ്റ്. 17 ഓവറുകൾ പൂർത്തിയായപ്പോൾ, 3 വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിലാണ് ന്യൂസിലാൻഡ്.

ടോസ് നേടി ബാറ്റിം#ഗ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിന് പത്ത് റൺസെടുക്കുന്നതിനിടെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഏഴ് റൺസെടുത്ത കോളിൻ മൺറോയെ ഷമിയുടെ പന്തിൽ രോഹിത്ത് പിടിച്ച് പുറത്താക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ എറിഞ്ഞ ആറാമത്തെ ഓവറിൽ മാർട്ടിൻ ഗുപ്റ്റിൽ (13) കീപ്പർ ദിനേശ് കാർത്തികിന് പിടി കൊടുത്ത് മടങ്ങുമ്പോൾ, സ്കോർ 2 വിക്കറ്റിന് 26 റൺസ്. തുടർന്നെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസിനെ (28) ചഹാലിന്റെ ബൗളിൽ മനോഹരമായ ക്യാച്ചിലൂടെ ഹാർദ്ദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു.

ഇന്ത്യന്‍ നിരയില്‍ സസ്പെന്‍ഷനിലായിരുന്ന ഹര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തിയപ്പോള്‍, വിജയ് ശങ്കറും, പരിക്ക് പറ്റിയ ധോണിയും ടീമില്‍ നിന്ന് വിട്ട് നിന്നു.