LiveTV

Live

Cricket

പാറി പറന്ന് പാണ്ഡ്യ; തിരിച്ചു വരവ് ഗംഭീരമാക്കി താരം

സ്കോർ 2 വിക്കറ്റിന് 59 എന്ന നിലയിൽ നിൽക്കേ, ചാഹലിന്റെ പന്തിലാണ് പാണ്ഡ്യയുടെ കിടിലൻ ക്യാച്ചിന് കാണികൾ സാക്ഷികളായത്

പാറി പറന്ന് പാണ്ഡ്യ; തിരിച്ചു വരവ് ഗംഭീരമാക്കി താരം

ന്യൂസിലാൻഡിനെതിരെ മികച്ച പ്രകടനവുമായി ടീമിലേക്കുള്ള തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഹാർദിക്ക് പാണ്ഡ്യ. ആദ്യം ബാറ്റു ചെയ്ത ന്യൂസിലാൻഡിന്റെ രണ്ടു വിക്കറ്റുകളെടുത്ത പാണ്ഡ്യ, ക്യാപ്റ്റൻ കെയ്ൻ വില്യംസിനെ വായുവിൽ പറന്ന് ഡെെവ് ചെയ്ത് പുറത്താക്കി കാണികളെ അത്ഭുതപ്പെടുത്തുകയും ചെയ്തു.

സ്കോർ 2 വിക്കറ്റിന് 59 എന്ന നിലയിൽ നിൽക്കേ, ചാഹലിന്റെ പന്തിലാണ് പാണ്ഡ്യയുടെ കിടിലൻ ക്യാച്ചിന് കാണികൾ സാക്ഷികളായത്. കെയ്ൻ വില്യംസ് (28) തൊടുത്ത ഷോട്ട് മിഡ് വിക്കറ്റിൽ പാണ്ഡ്യ ചാടി പിടിക്കുകയായിരുന്നു. ടി.വി ഷോക്കിടെ നടത്തിയ വിവാദ പരമാർശത്തെ തുടർന്ന് സസ്പെൻഷനിലായ ഹാർദിക് പാണ്ഡ്യയെ ന്യൂസിലാൻഡ് പര്യടനത്തിന്റെ പശ്ചാത്തലത്തിൽ ടീമിൽ തിരിച്ചെടുക്കുകയായിരുന്നു. വിജയ് ശങ്കറിന് പകരം ടീമിലെത്തിയ പാണ്ഡ്യ അതിനൊത്ത പ്രകടനമാണ് കാഴ്ച്ച വെച്ചതും.