LiveTV

Live

Cricket

വംശീയാധിക്ഷേപം; പാക് നായകന് ഐ.സി.സിയുടെ സസ്പെന്‍ഷന്‍

ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് വംശീയമായ പരാമര്‍ശം നടത്തിയത്

വംശീയാധിക്ഷേപം; പാക് നായകന് ഐ.സി.സിയുടെ സസ്പെന്‍ഷന്‍

പാകിസ്താന്‍ ക്രിക്കറ്റ് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ ഐ.സി.സി 4 മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിടെ എതിര്‍ താരം ആന്‍ഡൈല്‍ ഫെലുക്ക്വായെ വംശീയമായി അധിക്ഷേപിച്ചതിനാണ് ഐ.സി.സിയുടെ നടപടി. സംഭവത്തില്‍ സര്‍ഫ്രാസ് അഹമ്മദ് നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. നടപടി നടപ്പിൽ വരുന്നതോടെ, സൗത്ത് ആഫ്രിക്കക്കെതിരെ ശേഷിച്ച 2 ഏകദിന മത്സരവും 2 Tട്വന്റിയും ഇതോടെ പാക് നായകന് നഷ്ടമാകും.

ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് വംശീയമായ പരാമര്‍ശം നടത്തിയത്. ഫെലുക്ക്വായോ ബാറ്റ് ചെയ്യുന്നതിനിടെ, പന്ത് തലനാരിഴക്ക് വിക്കറ്റില്‍ നിന്നും തെന്നി മാറിയപ്പോയ സമയം, ‘കറുത്തവനേ.. നിന്റെ അമ്മ എവിടെപോയാണ് പ്രാർഥിച്ചത്. നീ എന്താണ് അമ്മയോട് പ്രാർഥിക്കാൻ പറഞ്ഞതെന്നുമായിരുന്നു സർഫറാസ് പരിഹസിച്ചത്.

ഉര്‍ദുവിലായിരുന്നു താരം സംസാരിച്ചിരുന്നത്. എന്നാല്‍ സർഫറാസ് പറഞ്ഞതെല്ലാം സ്റ്റമ്പിലെ മൈക്ക് പിടിച്ചെടുത്തിയിരുന്നു. വിഷയം വിവാദമായതോടെ ക്ഷമാപണം നടത്തി പ്രശ്നത്തിൽ നിന്നും തടി ഊരാൻ ശ്രമിക്കുന്നതിനിടെയാണ് ഐ.സി.സിയുടെ നടപടി.