LiveTV

Live

Cricket

‘ബാറ്റും ബോളും കയ്യില്‍ കരുതുന്നവര്‍ സൂക്ഷിക്കുക’ സ്വന്തം ടീമിനെ ട്രോളി ന്യൂസീലാന്‍റ് പോലീസ്

രണ്ടാം ഏകദിനത്തില്‍ 90 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്‍റിനെ മുട്ടുകുത്തിച്ചത്. ഇതിനെ തുടര്‍ന്നാണ് ന്യൂസിലാന്‍റ് പോലീസിന്‍റെ നോട്ടീസ്.

‘ബാറ്റും ബോളും കയ്യില്‍ കരുതുന്നവര്‍ സൂക്ഷിക്കുക’ സ്വന്തം ടീമിനെ ട്രോളി ന്യൂസീലാന്‍റ് പോലീസ്

ആസ്ട്രേലിയക്കെതിരെയുള്ള പരമ്പര നേട്ടത്തിന് ശേഷം ന്യൂസിലാന്‍റിനെതിരെയുള്ള ഏകദിന പരമ്പരയില്‍ രണ്ടാം മത്സരവും വിജയിച്ച് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ 90 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്‍റിനെ മുട്ടുകുത്തിച്ചത്. ഇതിനെ തുടര്‍ന്നാണ് ന്യൂസിലാന്‍റ് പോലീസിന്‍റെ നോട്ടീസ്.

സ്വന്തം ടീമിനെതിരെ മനോഹരമായ കളി പുറത്തെടുത്ത ടീം ഇന്ത്യയുടെ പ്രകടനത്തില്‍ ആകൃഷ്ടരായ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് പോലീസ് ഓഫ് ന്യൂസിലാന്‍റാണ് രസകരമായ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വിട്ടത്. ഹാസ്യാത്മകമായ പോസ്റ്റ് ഒരേ സമയം ന്യൂസിലാന്‍റ് ടീമിനോടുള്ള വിമര്‍ശനവും ഇന്ത്യന്‍ ടീമിനോടുള്ള പ്രശംസയുമാണ്.

Police would like to issue a warning to members of the public about the exploits of a group touring the country at the...

Posted by Eastern District Police on Saturday, January 26, 2019

പരാക്രമികളുടെ ഒരു സംഘം രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന വിവരം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്താന്‍ പോലീസ് ആഗ്രഹിക്കുന്നു. കഴിഞ്ഞ ഒരു ആഴ്ചക്കിടെ രണ്ട് സ്ഥലത്ത് ഇവര്‍ പാവപ്പെട്ട ഒരുപറ്റം ന്യൂസിലന്‍റുകാരെ ആക്രമിച്ചുവെന്ന് സാക്ഷികള്‍ പറയുന്നു. ബാറ്റോ ബോളോ അല്ലെങ്കില്‍ അതിനോട് സാമ്യം തോന്നിക്കുന്ന എന്തെങ്കിലും കയ്യില്‍ കരുതുന്നവര്‍ സൂക്ഷിക്കുക.

‘ബാറ്റും ബോളും കയ്യില്‍ കരുതുന്നവര്‍ സൂക്ഷിക്കുക’ സ്വന്തം ടീമിനെ ട്രോളി ന്യൂസീലാന്‍റ് പോലീസ്
‘ബാറ്റും ബോളും കയ്യില്‍ കരുതുന്നവര്‍ സൂക്ഷിക്കുക’ സ്വന്തം ടീമിനെ ട്രോളി ന്യൂസീലാന്‍റ് പോലീസ്

സാമൂഹ്യ മാധ്യമങ്ങള്‍ പോസ്റ്റ് ഏറ്റെടുത്തതോടെ ന്യൂസിലാന്‍റ് പോലീസിന്‍റെ കായിക മനോഭാവത്തെയും ശക്തമായ വീക്ഷണത്തെയും പ്രശംസിച്ച് കൊണ്ട് പൊതുജനം രംഗത്തെത്തി. വലിയ സ്വീകാര്യതയാണ് പോസ്റ്റിന് ലഭിക്കുന്നത്. നാളെ നടക്കുന്ന പരമ്പരയിലെ മൂന്നാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.