LiveTV

Live

Cricket

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ‘ഇന്ത്യ എ’ക്ക് ജയം; പരമ്പര

ഇന്ത്യ ഉയര്‍ത്തിയ 173 റണ്‍സെന്ന കുറഞ്ഞ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 112 റണ്‍സെടുക്കുന്നതിനിടെ എല്ലാവരെയും നഷ്ടമാവുകയായിരുന്നു

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ‘ഇന്ത്യ എ’ക്ക് ജയം; പരമ്പര

ഇംഗ്ലണ്ട് ലയൺസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ‘ഇന്ത്യ എ’ക്ക് ആവേശ്വോജ്ജല ജയം. കാര്യവട്ടം സ്പോർട്സ് ഹബ്ബില്‍ നടന്ന മത്സരത്തിൽ 61 റണ്‍സിനാണ് ഇന്ത്യ എ ജയിച്ചു കയറിയത്. ഇന്ത്യ ഉയര്‍ത്തിയ 173 റണ്‍സെന്ന കുറഞ്ഞ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 112 റണ്‍സെടുക്കുന്നതിനിടെ എല്ലാവരെയും നഷ്ടമാവുകയായിരുന്നു . ഇന്ത്യക്കായി ക്രുണാൽ പാണ്ഡ്യ നാലും നവദീപ് സെെനി, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ദീപക് ചാഹറിന് ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ 39 റൺസെടുത്ത ദീപക് ചാഹറിനും, ഇഷാൻ കിഷനും മാത്രമേ പിടിച്ചു നിൽക്കാനായുള്ളു. ഇംഗ്ലണ്ടിനായി ജാമി ഓവര്‍ടോണ്‍ മൂന്നൂം ല്യൂയിസ് ഗ്രിഗറി, മാത്യൂ കാര്‍ട്ടര്‍, വില്‍ ജാക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റുകൾ വീതവും നേടി. ഇതോടെ അഞ്ചിൽ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേടി.