LiveTV

Live

Cricket

വയനാട്ടില്‍ നിന്നും റെക്കോര്‍ഡ് നേട്ടവുമായി വസീം ജാഫര്‍ 

രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡ് പ്രകടനവുമായി വിദര്‍ഭ താരം വസിം ജാഫര്‍. വയനാട്ടില്‍ കേരളത്തിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി സെമിയിലാണ് ജാഫര്‍ റണ്‍സ് നേടി റെക്കോര്‍ഡ് സൃഷ്ടിച്ചത്. 

വയനാട്ടില്‍ നിന്നും റെക്കോര്‍ഡ് നേട്ടവുമായി വസീം ജാഫര്‍ 

രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡ് പ്രകടനവുമായി വിദര്‍ഭ താരം വസീം ജാഫര്‍. വയനാട്ടില്‍ കേരളത്തിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി സെമിയിലാണ് ജാഫര്‍ റണ്‍സ് നേടി റെക്കോര്‍ഡ് സൃഷ്ടിച്ചത്. മത്സരത്തില്‍ 34 റണ്‍സെടുത്ത് പുറത്തായെങ്കിലും രഞ്ജിയില്‍ രണ്ടു പ്രാവശ്യം ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് വസീം ജാഫര്‍ സ്വന്തമാക്കിയത്. 2008-09 രഞ്ജി സീസണിലാണ് ആദ്യമായി വസീം ജാഫര്‍ ആയിരം റണ്‍സ് കണ്ടെത്തിയത്.

വയനാട്ടില്‍ നിന്നും റെക്കോര്‍ഡ് നേട്ടവുമായി വസീം ജാഫര്‍ 

അന്ന് 16 ഇന്നിങ്‌സുകളില്‍ നിന്നായി 84 റണ്‍സ് ശരാശരിയില്‍ 1260 റണ്‍സാണ് ജാഫര്‍ നേടിയത്. ഇന്നത്തെ മത്സരത്തില്‍ 31 റണ്‍സായിരുന്നു ആയിരം റണ്‍സ് തികയ്ക്കാന്‍ ജാഫറിന് വേണ്ടിയിരുന്നത്. സ്വതസിദ്ധമായ ശൈലിയില്‍ അത്രയും റണ്‍സ് ജാഫര്‍ നേടി. എന്നാല്‍ ഇന്നിങ്സ് കെട്ടിപ്പൊക്കുന്നതിനിടെ ജാഫറിനെ എം.ഡി നിതീഷ് മടക്കുകയായിരുന്നു. 52 പന്തില്‍ നിന്ന് ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു ജാഫറിന്റെ ഇന്നിങ്‌സ്. ജാഫറിന്റെ ബാറ്റിങ് മികവും വിദര്‍ഭയുടെ സെമി പ്രവേശത്തിലെ കാരണങ്ങളിലൊന്നാണ്. ഈ സീസണില്‍ ഇരട്ട സെഞ്ച്വറിയും താരം കണ്ടെത്തിയിരുന്നു.

296 പന്തുകളില്‍ നിന്ന് 206 റണ്‍സാണ് ഉത്തരാഖണ്ഡിനെതിരെ ജാഫര്‍ സ്വന്തമാക്കിയിരുന്നത്. സഞ്ജയ് രാമസ്വാമിയോടൊപ്പം ചേര്‍ന്ന് 304 റണ്‍സിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തിയിരുന്നു. 2000-08 കാലയളവിലാണ് ജാഫര്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നത്. 31 ടെസ്റ്റുകളിലാണ് ജാഫര്‍ ഇന്ത്യക്കായി ബാറ്റേന്തിയിരുന്നത്. ഈ സീസണില്‍ ഒരു ഏഷ്യന്‍ റെക്കോര്‍ഡും ജാഫര്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യയില്‍ 40 പിന്നിട്ട ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് ഇരട്ട സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ജാഫര്‍ സ്വന്തം പേരില്‍ ചേര്‍ത്തിരുന്നത്.

Also read: ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തമാക്കി കേരളത്തിനെതിരെ ജാഫര്‍ വരുന്നു, ഒപ്പം ഉമേഷും