LiveTV

Live

Cricket

വംശീയാധിക്ഷേപം; പാകിസ്താന്‍ നായകനെതിരെ പ്രതിക്ഷേധം ശക്തം, മാപ്പുപറഞ്ഞ് താരം

ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെലുക്വായോയെയാണ് നിറത്തിന്റെ പേരില്‍ സര്‍ഫറാസ് പരിഹസിച്ചത്

വംശീയാധിക്ഷേപം; പാകിസ്താന്‍ നായകനെതിരെ പ്രതിക്ഷേധം ശക്തം, മാപ്പുപറഞ്ഞ് താരം

ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിലായിരുന്നു പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് വംശീയമായ പരാമര്‍ശം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ താരം മാപ്പ് പറഞ്ഞു.

ഷഹീൻ അഫ്രീദിയെറിഞ്ഞ 37ാം ഓവറിലായിരുന്നു സംഭവം. പന്ത് ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങി പിന്നിലേക്കു പോയി. താരത്തിന്‍റെ വലിയ ഭാഗ്യമാണെന്നാണ് കമന്‍റേറ്റര്‍ പ്രതികരിച്ചത്. താരം ഒരു റണ്‍ ഓടിയെടുക്കുകയും ചെയ്തിരുന്നു. അന്നേരമാണ് സർഫറാസ് വംശീയ പരാമർശം നടത്തിയത്.

ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെലുക്വായോയെയാണ് നിറത്തിന്റെ പേരില്‍ സര്‍ഫറാസ് പരിഹസിച്ചത്. ‘കറുത്തവനേ.. നിന്റെ അമ്മ എവിടെപോയാണ് പ്രാർഥിച്ചത്. നീ എന്താണ് അമ്മയോട് പ്രാർഥിക്കാൻ പറഞ്ഞതെന്നുമായിരുന്നു സർഫറാസ് പരിഹസിച്ചത്.

ഉര്‍ദുവിലായിരുന്നു താരം സംസാരിച്ചിരുന്നത്. എന്നാല്‍ സർഫറാസ് പറഞ്ഞതെല്ലാം സ്റ്റമ്പിലെ മൈക്ക് പിടിച്ചെടുത്തിയിരുന്നു. വിഷയം വിവാദമായതോടെ ക്ഷമാപണവും നടത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ താരം. ഞാൻ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കളിയിലെ സമ്മർദ്ദത്തിനിടയിലെ എന്റെ പ്രതികരണം ആർക്കെങ്കിലും വേദനിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നതായും താരം പറഞ്ഞു. ഞാൻ എന്റെ സംസാരം ആരും കേൾക്കുകയോ മനസ്സിലാവുകയോ ഇല്ലെന്നാണ് കരുതിയത്. ഞാൻ പണ്ടും ഇനി തുടർന്നും കൂടെ കളിക്കുന്ന താരങ്ങളോട് മാന്യമായി മാത്രമേ പ്രതികരിക്കൂ എന്നും അദ്ദേഹം ക്ഷമാപണം നടത്തി.

ഒരു പാക്കിസ്ഥാനി എന്ന അര്‍ത്ഥത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത പ്രവര്‍ത്തിയാണിതെന്നും സര്‍ഫറാസ് മീഡിയയിലൂടെ താരത്തോട് ക്ഷാമാപണം നടത്തണമെന്നും ശുഐബ് അക്തര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

എന്നാൽ താരത്തിന്റെ പ്രതികരണത്തിൽ ഐ.സി.സി അച്ചടക്ക നടപടി എടുത്തേക്കുമെന്ന് വാർത്തയുണ്ട്. താരത്തിന്റെ സംസാരം പുറത്തായതോടെ പ്രതിഷേധം ശക്തമായിരുന്നു.