LiveTV

Live

Cricket

ന്യൂസിലാന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കും ടി20 പരമ്പരക്കും കോഹ്‌ലി ഇല്ല   

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കും പിന്നാലെ വരുന്ന ടി20 പരമ്പരക്കും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുണ്ടാവില്ല. 

ന്യൂസിലാന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കും ടി20 പരമ്പരക്കും കോഹ്‌ലി ഇല്ല   

ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കും പിന്നാലെ വരുന്ന ടി20 പരമ്പരക്കും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുണ്ടാവില്ല. ജോലിഭാരം പരിഗണിച്ച് ബി.സി.സി.ഐ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചു. പകരം രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും.

Also read: പറഞ്ഞ് വിക്കറ്റെടുക്കാന്‍ ധോണിക്കെ പറ്റൂ, ഇതാ മറ്റൊരു ബ്രില്യന്‍സ് 

കഴിഞ്ഞ മാസങ്ങളിലെ ജോലിഭാരം പരിഗണിച്ച് കോഹ്‌ലിക്ക് വിശ്രമം അനുവദിക്കുന്നത് അനുയോജ്യമായിരിക്കും, പ്രത്യേകിച്ച് ആസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ പരമ്പര നടക്കാനിരിക്കെ, ബി.സി.സി.ഐ ഇറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം കോഹ്‌ലിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ശുഭ്മാന്‍ ഗില്ലിന് അവസരം ലഭിച്ചേക്കും. ഹാമില്‍ട്ടന്‍, വെല്ലിങ്ടണ്‍ ഏകദിനങ്ങളിലാണ് രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കുക.

നേപിയറില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഫെബ്രുവരി ആറ് മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തുടങ്ങുന്നത്.