LiveTV

Live

Cricket

കിവികള്‍ ഇന്ത്യന്‍ കൂട്ടില്‍; എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും മൂന്നു വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയുമാണ് ആഥിതേയരെ കുറഞ്ഞ സ്കോറിൽ ചുരുട്ടി കെട്ടയത്

കിവികള്‍ ഇന്ത്യന്‍ കൂട്ടില്‍; എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യൻ ബൗളിംഗ് പടക്കു മുന്നിൽ വിറച്ച ആഥിതേയരുടെ വെല്ലുവിളി 38 ഓവറിൽ 157 റൺസിന് അവസാനിച്ചപ്പോൾ, ഡക്ക്‍വര്‍ത്ത് ലൂയിസ് നിയമപ്രകാരം 156 റണ്‍സാക്കി പുനര്‍ നിര്‍ണ്ണയിച്ച ചെറിയ സ്കോറിലേക്ക് ബാറ്റു വീശിയ ഇന്ത്യ 34.5 ഓവറില്‍ 85 പന്തും എട്ടു വിക്കറ്റും ബാക്കിയിരിക്കേ ലക്ഷ്യം നേടുകയായിരുന്നു.

കിവികള്‍ ഇന്ത്യന്‍ കൂട്ടില്‍; എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും മൂന്നു വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയുമാണ് കിവികളെ കുറഞ്ഞ സ്കോറിൽ ചുരുട്ടി കെട്ടിയത്. ഇന്ത്യക്കായി ശിഖർ ധവാൻ 75 റൺസെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റൻ വിരാട് കോഹ്‍ലി (41) ഫെർഗൂസന് പിടികൊടുത്ത് മടങ്ങിയപ്പോൾ, 11 റൺസെടുത്ത രോഹിത്തിനെ മാർട്ടിൻ ഗുപ്റ്റിലിന്റെ കെെകളിലെത്തിച്ച് ബ്രാക്ക്‍വൽ മടക്കി അയച്ചു. 13 റണ്‍സുമായി അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു. ന്യൂസിലാന്‍ഡിനായി ലോക്ക് ഫെര്‍ഗൂസനും ഡൌഗ് ബ്രാക്ക്‍‍വല്ലും ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ, ടോസ് നേടി പതർച്ചയോടെ ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാൻഡിന് ഇന്ത്യക്ക് മേൽ ഒരു തരത്തിലും വെല്ലുവിളി ഉയർത്താനായില്ല. ക്യാപ്റ്റൻ കെയ്ൻ വില്യംസ് (64) ഒഴികെ മറ്റാർക്കും കിവീസ് സ്കോർബോർഡിലേക്ക് കാര്യമായി സംഭാവനകളർപ്പിക്കാനായില്ല. സ്കോർബോർഡ് നേരെ ചൊവ്വേ ചലിച്ച് തുടങ്ങും മുന്നേ കിവീസ് പവലിയനിലേക്ക് ബാറ്റ്സ്മാൻമാർ വന്നും പോയിയുമിരുന്നു.

കിവികള്‍ ഇന്ത്യന്‍ കൂട്ടില്‍; എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ബാറ്റിംഗ് തുടങ്ങി ഉടനെ ഓപ്പണര്‍മാരെ ഇരുവരെയും പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തന്റെ ആദ്യ ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (5) കുറ്റി തെറിപ്പിച്ച ശേഷം, തൊട്ടടുത്ത ഓവറില്‍ തന്നെ കോളിന്‍ മണ്‍റോയേയും (8) പറഞ്ഞയച്ച ഷമി, ‌മിച്ചൽ സാന്റനറെ വിക്കറിനു മുന്നിൽ കുടുക്കി. പൊരുതി നിന്ന കെയ്ൻ വില്ല്യംസിനെ (64) വിജയ് ശങ്കറിന്റെ കെെകളിലെത്തിച്ച കുൽദീപ്, അതേ ഓവറിൽ തന്നെ ഗൂഗ്ലിയിലൂടെ ബ്രാക്കിവെല്ലിന്റെ (7) കുറ്റി തെറിപ്പിക്കുകയായിരുന്നു. തുടർന്നെത്തിയ ഫെർഗൂസനെയും തന്റെ തൊട്ടടുത്ത ഓവറിൽ തന്നെ നിലയുറപ്പിക്കും മുമ്പേ കുല്‍ദീപ് പറഞ്ഞയച്ചു. ഒടുവില്‍, അവസാനമായെത്തിയ ട്രെന്റ് ബൌള്‍ട്ടിനെ രോഹിത്തിന്റെ കെെകളിലെത്തിച്ച് ന്യൂസിലന്‍ഡ് ഇന്നിംഗ്സിന് അന്ത്യം കുറിക്കുകയായിരുന്നു കുല്‍ദീപ്.

ഇന്ത്യക്കായി യൂസ്‍‍‍വേന്ദ്ര ചാഹൽ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും, കേദാർ ജാദവ് ഒരു വിക്കറ്റുമെടുത്തു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി.