LiveTV

Live

Cricket

‘ശതം ഷമി’; വേഗത്തില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം 

കിവീസിനെതിരായ 56ാം ഏകദിന മത്സരത്തിനിടെയാണ് മുഹമ്മദ് ഷമി തന്റെ ‘സെഞ്ച്വറി’ പൂർത്തിയാക്കിയത്

‘ശതം ഷമി’; വേഗത്തില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം 

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ നൂറു വിക്കറ്റ് നേട്ടം കൊയ്യുന്ന ഇന്ത്യൻ ബൗളര്‍ എന്ന റെക്കോര്‍ഡ് ഇനി പേസർ മുഹമ്മദ് ഷമിക്ക് സ്വന്തം. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിനിടെ, മാർട്ടിൻ ഗുപ്റ്റിലിന്റെ വിക്കറ്റ് നേടിയതോടെയാണ് ഷമി റെക്കോർഡ് കരസ്ഥമാക്കിയത്. മുൻ താരം ഇർഫാൻ പത്താന്റെ റെക്കോർ‍ഡാണ് ഇതോടെ ഷമി പഴങ്കഥയാക്കിയത്.

‘ശതം ഷമി’; വേഗത്തില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരം 

കിവീസിനെതിരായ 56ാം ഏകദിന മത്സരത്തിനിടെയാണ് മുഹമ്മദ് ഷമി തന്റെ ‘സെഞ്ച്വറി’ പൂർത്തിയാക്കിയത്. നേരത്തെ, 59 മത്സരങ്ങളിൽ നിന്നും നൂറു വിക്കറെടുത്ത ഇർഫാൻ പത്താനായിരുന്നു വേഗത്തിൽ സെഞ്ചറി വിക്കറ്റ് കൊയ്ത ഇന്ത്യന്‍ താരം. ഇരുവരെയും കൂടാതെ, സഹീർ ഖാനും (65) അജിത്ത് അഗാർക്കറും (67) ആണ് നൂറു വിക്കറ്റ് നേട്ടത്തില്‍ തൊട്ടു പിറകിലായുള്ളത്.

ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആഥിതേയർ പക്ഷേ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയാണുണ്ടായത്. ബാറ്റിംഗ് തുടങ്ങിയ ഉടനെ ഓപ്പണര്‍മാരെ ഇരുവരെയും പുറത്താക്കി മുഹമ്മദ് ഷമ്മി ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തന്റെ ആദ്യ ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ (5) കുറ്റി തെറിപ്പിച്ചു കൊണ്ട് വിക്കറ്റ് കൊയ്തു തുടങ്ങിയ ഷമി, തൊട്ടടുത്ത ഓവറില്‍ തന്നെ കോളിന്‍ മണ്‍റോയേയും (8) പവലിയനിലേക്ക് പറഞ്ഞയച്ചു. തുടർന്ന് ‌മിച്ചൽ സാന്റനറെ വിക്കറിനു മുന്നിൽ കുടുക്കിയ ഷമി, നാലു വിക്കറ്റെടുത്ത കുൽദീപ് യാദവിനൊപ്പം കിവീസ് ബാറ്റിം
ഗിന്റെ മുനയൊടിക്കുകയായിരുന്നു.