LiveTV

Live

Cricket

ആവശ്യമുള്ളത് എടുത്തോളൂ... ജേക്കബ് മാര്‍ട്ടിന്റെ കുടുംബത്തിന് ബ്ലാങ്ക് ചെക്ക് നല്‍കി ക്രുണാല്‍ പാണ്ഡ്യ

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ.

ആവശ്യമുള്ളത് എടുത്തോളൂ... ജേക്കബ് മാര്‍ട്ടിന്റെ കുടുംബത്തിന് ബ്ലാങ്ക് ചെക്ക്  നല്‍കി ക്രുണാല്‍ പാണ്ഡ്യ

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ. ബ്ലാക്ക് ചെക്കാണ് പാണ്ഡ്യ നല്‍കിയത്. ഇഷ്ടമുള്ള തുക എഴുതിയെടുക്കാനും പാണ്ഡ്യ കുടുംബത്തോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഒരു ലക്ഷത്തില്‍ കുറഞ്ഞൊരു തുക എഴുതിയെടുക്കരുതെന്നും പാണ്ഡ്യ ആവശ്യപ്പെടുന്നുണ്ട്. ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് പട്ടേലിനാണ് ക്രുണാല്‍ ചെക്ക് കൈമാറിയത്.

അതേസമയം, ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന മാര്‍ട്ടിന്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. 1999 മുതല്‍ രണ്ടു വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച ജേക്കബ് മാര്‍ട്ടിന് ഡിസംബര്‍ 28-നുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ക്രിക്കറ്റ് ലോകത്തോടും ബി.സി.സി.ഐ അടക്കമുള്ള സംഘടനകളോടും സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

ആവശ്യമുള്ളത് എടുത്തോളൂ... ജേക്കബ് മാര്‍ട്ടിന്റെ കുടുംബത്തിന് ബ്ലാങ്ക് ചെക്ക്  നല്‍കി ക്രുണാല്‍ പാണ്ഡ്യ

നിങ്ങള്‍ ഒറ്റക്കല്ലെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി ഇന്നലെ സഹായവുമായി എത്തി. മാര്‍ട്ടിനും ഞാനും ഒരുമിച്ച് കളിച്ചവരാണ്, വളരെ അന്തര്‍മുഖനായ താരമായിരുന്നു അയാള്‍, പരുക്കില്‍ നിന്നും പെട്ടന്ന് മോചിതനാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്, കുടുംബം ഒറ്റയ്ക്കല്ലെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.’ ഗാംഗുലി പറഞ്ഞു. ഗാംഗുലി നായകനായിരുന്ന കാലത്താണ് മാര്‍ട്ടിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

അടിയന്തര ധനസഹായമായി ബി.സി.സി.ഐ 5 ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷം രൂപയും അനുവദിച്ചു. ഇതിന് പുറമെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താന്‍, മുനാഫ് പട്ടേല്‍ എന്നിവരും സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു.