LiveTV

Live

Cricket

ഐ.സി.സി ടെസ്റ്റ്, ഏകദിന ടീം പ്രഖ്യാപിച്ചു

വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്,  രോഹിത് ശര്‍മ്മ, കുല്‍ദീപ് യാദവ് എന്നിവരാണ് ഐ.സി.സി ടീമിലിടം നേടിയ ഇന്ത്യക്കാര്‍

ഐ.സി.സി ടെസ്റ്റ്, ഏകദിന ടീം പ്രഖ്യാപിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ 2018ലെ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ഇരു ഫോര്‍മാറ്റുകളിലും ടീമുകളുടെ നായകന്‍ ഇന്ത്യയുടെ വിരാട് കോഹ്ലിയാണ്. ഏകദിനത്തില്‍ നാലും ടെസ്റ്റില്‍ മൂന്നും ഇന്ത്യക്കാര്‍ 11 അംഗ ടീമുകളില്‍ സ്ഥാനം പിടിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.സി ടീമിനെ പ്രഖ്യാപിച്ചത്. 13 ടെസ്റ്റുകളില്‍ നിന്നും 55.08 റണ്‍ ശരാശരിയില്‍ അഞ്ച് സെഞ്ചുറിയടക്കം കോഹ്‌ലി നേടിയത് 1322 റണ്‍സാണ്. ഏകദിനത്തിലേക്കെത്തുമ്പോള്‍ കോഹ്‌ലിയുടെ ബാറ്റിംങ് ആരുടേയും കണ്ണു തള്ളിക്കും. 14 ഏകദിനങ്ങളില്‍ 6 സെഞ്ചുറികളോടെ 1202 റണ്‍സ്(ശരാശരി 133.55). 2018 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലത്ത് ആറ് ടെസ്റ്റുകളില്‍ ജയിച്ച ഇന്ത്യ ഏഴെണ്ണത്തില്‍ പരാജയപ്പെട്ടിരുന്നു. ഏകദിനത്തില്‍ ഒമ്പതെണ്ണത്തില്‍ കോഹ്‌ലിപ്പട ജയിച്ചപ്പോള്‍ തോറ്റത് നാലെണ്ണം മാത്രം. ഒരു ഏകദിനം സമനിലയില്‍ അവസാനിച്ചു.

വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നിവരാണ് ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തിയ ഇന്ത്യക്കാര്‍. ഏകദിനത്തില്‍ കോഹ്ലിക്ക് പുറമേ രോഹിത് ശര്‍മ്മ, ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ ഐ.സി.സി ടീമിലുണ്ട്.

ടെസ്റ്റ്

1 ടോം ലാഥം - ന്യൂസിലന്റ്

2 കരുണരത്‌നെ - ശ്രീലങ്ക

3 കോഹ്‌ലി - ഇന്ത്യ

4 കെയ്ന്‍ വില്യംസണ്‍ - ന്യൂസിലന്റ്

5 ഹെന്റി നിക്കോളസ് - ന്യൂസിലന്റ്

6 ഋഷഭ് പന്ത് - ഇന്ത്യ (വി.കീപ്പര്‍)

7 ജാസണ്‍ ഹോള്‍ഡര്‍ - വെ.ഇന്‍ഡീസ്

8 റബാഡ - ദക്ഷിണാഫ്രിക്ക

9 നഥാന്‍ ലിയോണ്‍ - ആസ്‌ട്രേലിയ

10 മുഹമ്മദ് അബ്ബാസ് - പാകിസ്താന്‍

11 ബുംറ - ഇന്ത്യ

എകദിനം

1 രോഹിത്ത് ശര്‍മ്മ - ഇന്ത്യ

2 ജോണി ബെയര്‍സ്‌റ്റോ - ഇംഗ്ലണ്ട്

3 കോഹ്‌ലി - ഇന്ത്യ

4 ജോ റൂട്ട് - ഇംഗ്ലണ്ട്

5 റോസ് ടെയ്‌ലര്‍ - ന്യൂസിലന്റ്

6 ജോസ് ബട്‌ലര്‍ - ഇംഗ്ലണ്ട് (വി.കീപ്പര്‍)

7 ബെന്‍ സ്റ്റോക്‌സ് - ഇംഗ്ലണ്ട്

8 മുസ്തഫിസുര്‍ റഹ്മാന്‍ - ബംഗ്ലാദേശ്

9 കുല്‍ദീപ് യാദവ് - ഇന്ത്യ

10 റാഷിദ് ഖാന്‍ - അഫ്ഗാനിസ്ഥാന്‍

11 ബുംറ - ഇന്ത്യ