LiveTV

Live

Cricket

ആസ്‌ട്രേലിയയിലെ ചരിത്ര വിജയം; സെലക്ടര്‍മാര്‍ക്കും ബി.സി.സിഐയുടെ പാരിതോഷികം 

ആസ്‌ട്രേലിയക്കെതിരെ ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പാരിതോഷികവുമായി ബി.സി.സി.ഐ

ആസ്‌ട്രേലിയയിലെ ചരിത്ര വിജയം; സെലക്ടര്‍മാര്‍ക്കും ബി.സി.സിഐയുടെ പാരിതോഷികം 

ആസ്‌ട്രേലിയക്കെതിരെ ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പാരിതോഷികവുമായി ബി.സി.സി.ഐ. സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് പേര്‍ക്കും 20ലക്ഷം രൂപയാണ് ബി.സി.സി.ഐ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. എം.എസ്.കെ പ്രസാദിന്റെ കീഴിലുള്ള കമ്മിറ്റിയില്‍ ദേവാങ് ഗാന്ധി,ജിതിന്‍ പരന്‍ജ്‌പെ, ഗഗന്‍ ഗോഡ, സന്ദീപ് സിങ് എന്നിവരാണുള്ളത്. നേരത്തെ കളിക്കാര്‍ക്കും ബി.സി.സി.ഐ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് 
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് 

ചരിത്ര നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റിയേയും ഇന്ത്യന്‍ ടീമിനെയും പ്രശംസിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍ ചെയര്‍മാന്‍ വിനോദ് റായ് രംഗത്ത് എത്തിയിരുന്നു. ആസ്‌ട്രേലിയ ക്കെതിരെയുള്ള ടെസ്റ്റ്-ഏകദിന ടീം സെലക്ഷന്‍ മികവുറ്റതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1നാണ് സ്വന്തമാക്കിയത്. പെര്‍ത്ത് ടെസ്റ്റിലാണ് ഇന്ത്യ തോറ്റത്. പിന്നാലെ വന്ന ഏകദിന പരമ്പരയും ഇന്ത്യ നേടിയിരുന്നു.

ആദ്യ ഏകദിനത്തില്‍ തോറ്റ ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചു. എന്നാല്‍ ആദ്യം നടന്ന ടി20 പരമ്പര സമനിലയില്‍ പിരിയുകയായിരുന്നു. ഒരു മത്സരം മഴയെടുത്തു. ആസ്‌ട്രേലിയക്ക് പിന്നാലെ ന്യൂസിലാന്‍ഡ് പരമ്പരക്കാണ് ടീം ഇന്ത്യ ഇപ്പോള്‍ തിരിച്ചിരിക്കുന്നത്. നിലവിലെ ഫോമില്‍ ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് ന്യൂസിലാന്‍ഡിനും വെല്ലുവിളിയാകും.