LiveTV

Live

Cricket

ഒരു കളിക്ക് രണ്ട് വൈസ് ക്യാപ്റ്റന്മാര്‍; പുതിയ പരീക്ഷണവുമായി ആസ്‌ട്രേലിയ 

തോറ്റമ്പിയ ആസ്‌ട്രേലിയ ക്യാപ്റ്റന്‍സിയിലും പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റിലാണ് ആസ്‌ട്രേലിയ രണ്ട് ഉപനായകന്മാരെ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഒരു കളിക്ക് രണ്ട് വൈസ് ക്യാപ്റ്റന്മാര്‍; പുതിയ പരീക്ഷണവുമായി ആസ്‌ട്രേലിയ 

തോറ്റമ്പിയ ആസ്‌ട്രേലിയ ക്യാപ്റ്റന്‍സിയിലും പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റിലാണ് ആസ്‌ട്രേലിയ രണ്ട് ഉപനായകന്മാരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 24 മുതലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് പുതിയ ഉപനായകന്മാര്‍. ജോഷ് ഹെസില്‍വുഡായിരുന്നു നിലവിലെ ഉപനായകന്‍. എന്നാല്‍ താരത്തിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പാറ്റ് കമ്മിന്‍സിനെ തെരഞ്ഞെടുത്തത്. നേരത്തെ പാകിസ്താനെതിരെ യു.എ.യില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും ആസ്‌ട്രേലിയ രണ്ട് ഉപനായകന്മാരെ തെരഞ്ഞെടുത്തിരുന്നു.

ഒരു കളിക്ക് രണ്ട് വൈസ് ക്യാപ്റ്റന്മാര്‍; പുതിയ പരീക്ഷണവുമായി ആസ്‌ട്രേലിയ 

അന്ന് ജോഷ് ഹെസില്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരായിരുന്നു ഉപനായകന്മാര്‍. അതേസമയം സ്വന്തം നാട്ടില്‍ ഇതാദ്യമാണ് രണ്ട് ഉപനായകന്മാരെ തെരഞ്ഞെടുക്കുന്നത്. പരിക്കേറ്റ മിച്ചല്‍ മാര്‍ഷും ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനില്ല. എന്നാല്‍ രണ്ട് ഉപനായകന്മാര്‍ എന്തിനാണെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കുന്നില്ല. അതേസമയം ടിം പെയ്ന്‍ തന്നെയാണ് നായകന്‍. പാകിസ്താന്‍-ഇന്ത്യ എന്നീ പരമ്പരകളില്‍ ടീമിനെ നയിച്ചത് പെയ്ന്‍ ആയിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം പെയ്‌നില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ബ്രിസ്‌ബെയിന്‍, കാന്‍ബറ എന്നിവിടങ്ങളിലാണ് ടെസ്റ്റ് പരമ്പരകള്‍. സ്ഥിരം നായകന്‍ സ്റ്റീവ് സ്മിത്തിന്റെ വിലക്കാണ് ക്രിക്കറ്റ് ആസ്ട്രേലിയയെ കുഴക്കുന്നത്. മികച്ചൊരു വിജയം സ്വന്തമാക്കാന്‍ ഇതുവരെ അവര്‍ക്കായിട്ടില്ല. അതേസമയം ഏകദിന നായകസ്ഥാനത്ത് നിന്ന് ആരോണ്‍ ഫിഞ്ചിനെ മാറ്റണമെന്നും ആസ്ട്രേലിയക്കാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ലോകകപ്പില്‍ മധ്യനിര താരം മാക്സ് വലിനെ നായകനാക്കണമെന്ന് മുന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.