80ലെ വിന്‍ഡീസ്, അതാണ് ഇന്ത്യയിപ്പോള്‍; പറയുന്നത് ആസ്ട്രേലിയന്‍ താരം
നിലവിലെ ഇന്ത്യന്‍ ടീമനെ വാനോളം പുകഴ്ത്തി മുന്‍ ആസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍. 1980കളില്‍ ശക്തരായിരുന്ന വിന്‍ഡീസ് ടീമിനോടാണ് അദ്ദേഹം ഇന്ത്യയെ ഉപമിക്കുന്നത്.

നിലവിലെ ഇന്ത്യന്‍ ടീമിനെ വാനോളം പുകഴ്ത്തി മുന്‍ ആസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍. 1980കളില്‍ ശക്തരായിരുന്ന വിന്‍ഡീസ് ടീമിനോടാണ് അദ്ദേഹം ഇന്ത്യയെ ഉപമിക്കുന്നത്. ആസ്ട്രേലിയയില്‍ ടെസ്റ്റ്-ഏകദിന പരമ്പര സ്വന്തമാക്കിയ കോഹ്ലിയും സംഘവും ടി20 പരമ്പര സമനിലയിലാക്കിയിരുന്നു. ഒരു പ്രമുഖ ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇന്ത്യയെ 80കളിലെ വിന്‍ഡീസ് ക്രിക്കറ്റ് ടീമിനോട് ഉപമിക്കുന്നത്.
ആസ്ട്രേലിയയില്‍ ഇന്ത്യക്ക് ഇതുവരെ ഉണ്ടായതില്‍ വെച്ച് വിജയകരമായ പരമ്പരയാണ് കഴിഞ്ഞത്, പെര്‍ത്ത് ടെസ്റ്റില്‍ മാത്രമാണ് പാളിയത്, പക്ഷേ ടീം എന്ന നിലയില്‍ മികച്ചതായിരുന്നു, എല്ലാ കളിക്കാരും അവരുടെതായ രീതിയില്‍ സംഭാവന ചെയ്യാനായി, ഏകദിനത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം എഴുതുന്നു. സ്പിന്നര്‍മാരായ ചഹലിന്റെയും കുല്‍ദീപിന്റെയും പ്രകടനം പ്രശംസനീയമാണ്, ടെസ്റ്റിലെ പ്രകടനം ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ ഷമിക്കായി, രോഹിത് ഏകദിനത്തിലും മികവ് പുറത്തെടുത്തു.

80കളിലും 90ന്റെ ആദ്യത്തിലും വിന്‍ഡീസ് എങ്ങനെയായിരുന്നോ അതാണിപ്പോള്‍ ഇന്ത്യന്‍ ടീം, എവിടെയും പോയി ജയിക്കാനും എതിര് ടീമുകളെ പേടിപ്പെടുത്താന്‍ പോന്ന മികവും കളിക്കാരും അന്ന് വിന്ഡീസിനുണ്ടായിരന്നുവെന്നും അത് പോലെ ഇന്ത്യക്കും ഇപ്പോള്‍ താരങ്ങളുണ്ടെന്നും ഡീന്‍ ജോണ്‍ തന്റെ ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു. ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യക്ക് ഇനി പരമ്പര. ഈ മാസം 23 മുതലാണ് അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20യും നടക്കും.