LiveTV

Live

Cricket

പ്രശ്‌നം കോഹ്‌ലിയുടെ കാര്യത്തില്‍ മാത്രമല്ല; റോസ് ടെയ്‌ലര്‍ 

അപാര ഫോമില്‍ തുടരുന്ന ഇന്ത്യയെ മെരുക്കാന്‍ അല്‍പം പ്രയാസമാണെന്ന് സമ്മതിച്ച് ന്യൂസിലാന്‍ഡ് താരം റോസ് ടെയ്‌ലര്‍. ഈ മാസം 23 മുതലാണ് അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്.

പ്രശ്‌നം കോഹ്‌ലിയുടെ കാര്യത്തില്‍ മാത്രമല്ല; റോസ് ടെയ്‌ലര്‍ 

അപാര ഫോമില്‍ തുടരുന്ന ഇന്ത്യയെ മെരുക്കാന്‍ അല്‍പം പ്രയാസമാണെന്ന് സമ്മതിച്ച് ന്യൂസിലാന്‍ഡ് താരം റോസ് ടെയ്‌ലര്‍. ഈ മാസം 23 മുതലാണ് ഇന്ത്യക്കെതിരായ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. നേപിയറിലാണ് ആദ്യ ഏകദിനം. ഇന്ത്യന്‍ സമയം രാവിലെ 7.30ന് കളി ആരംഭിക്കും. മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിനെ വിലയിരുത്തുകയാണ് മധ്യനിര ബാറ്റ്സ്മാന്‍ റോസ് ടെയ്ലര്‍. നിലവിലെ ഏറ്റവും മികച്ച ഏകദിന ബാറ്റ്‌സ്മാനാണ് കോഹ്‌ലിയെന്ന് റോസ് ടെയ്‌ലര്‍ പറയുന്നു. പക്ഷേ കോഹ്‌ലിയെപ്പറ്റി മാത്രമല്ല തങ്ങളുടെ ഉത്കണ്ഠയെന്നും ഇന്ത്യക്ക് മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്മാരുണ്ടെന്നത് മറക്കുന്നില്ലെന്നും ടെയ്‌ലര്‍ വ്യക്തമാക്കി.

പ്രശ്‌നം കോഹ്‌ലിയുടെ കാര്യത്തില്‍ മാത്രമല്ല; റോസ് ടെയ്‌ലര്‍ 

വിരാട് കോഹ്‌ലിയെ പുറത്താക്കുന്നതിന് മുമ്പ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയേയും ശിഖര്‍ ധവാനേയും പുറത്താക്കേണ്ടതുണ്ടെന്നും ഞങ്ങളുടെ പേസര്‍മാര്‍ അതിനായി ശ്രമിക്കുമെന്നും ടെയ്‌ലര്‍ പറയുന്നു. രോഹിതിന്റെയും ധവാന്റെയും മികച്ച ഫോമും ടെയ്ലര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇന്ത്യക്ക്, റോസ് ടെയ്‌ലറും ഭീഷണി തന്നെയായിരിക്കും. പേസ്, സ്പിന്നര്‍മാരെ മികച്ച രീതിയില്‍ നേരിടുന്ന ടെയ്‌ലര്‍ നിലവില്‍ ഫോമിലുമാണ്. 2018 മുതല്‍ 13 ഏകദിനങ്ങളില്‍ നിന്നായി മികച്ച ബാറ്റിങ് ആവറേജ് ആണ് താരത്തിന്.

ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയുമായി 281 റണ്‍സാണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിന പരമ്പരയിലെ താരത്തിന്റെ സമ്പാദ്യം. അതേസമയം ആസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കോഹ്‌ലിയും സംഘവും ന്യൂസിലാന്‍ഡിലെത്തുന്നത്. 2-1നായിരുന്നു ആസ്ട്രേലിയക്കെതിരെ ഇന്ത്യ ജയിച്ചത്. ആദ്യ മത്സരത്തില്‍ മാത്രമായിരുന്നു ആസ്ട്രേലിയയുടെ വിജയം.