LiveTV

Live

Cricket

ലോകകപ്പിന് ആസ്‌ട്രേലിയയെ ആര് നയിക്കണം? ജോണ്‍സന്‍ പറയുന്നു 

ഇന്ത്യക്കെതിരെ തോറ്റമ്പിയ ആസ്‌ട്രേലിയ, ടീം തന്നെ പുതുക്കിപ്പണിയുന്നതിന്റെ ഒരുക്കത്തിലാണ്. മുന്‍ താരങ്ങളായ പോണ്ടിങും വോണും ഉള്‍പ്പെടെ നിലവിലെ ടീം ആസ്‌ട്രേലിയയില്‍ സംതൃപ്തരല്ല.

ലോകകപ്പിന് ആസ്‌ട്രേലിയയെ ആര് നയിക്കണം? ജോണ്‍സന്‍ പറയുന്നു 

ഇന്ത്യക്കെതിരെ തോറ്റമ്പിയ ആസ്‌ട്രേലിയ, ടീം തന്നെ പുതുക്കിപ്പണിയുന്നതിന്റെ ഒരുക്കത്തിലാണ്. മുന്‍ താരങ്ങളായ റിക്കി പോണ്ടിങും വോണും ഉള്‍പ്പെടെ നിലവിലെ ടീം ആസ്‌ട്രേലിയയില്‍ സംതൃപ്തരല്ല. പുതിയ നായകനെ കണ്ടെത്തണം എന്നുവരെ ആവശ്യമുയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ നായകനാരാവണം എന്ന കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മുന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സന്‍. മധ്യനിര ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ടീമിനെ നയിക്കണമെന്നാണ് ജോണ്‍സന്‍ പറയുന്നത്.

മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പിന് ആസ്‌ട്രേലിയയെ നയിക്കാന്‍ അനുയോജ്യനായ കളിക്കാരനാണ് മാക്‌സ്‌വലെന്ന് ജോണ്‍സണ്‍ പറയുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിലും കിങ്‌സ് ഇലവന്‍ പഞ്ചാബിലും കളിക്കാരുമായുള്ള ഇടപെടലില്‍ നിന്ന് അദ്ദേഹത്തിന് നായക ഗുണമുണ്ടെന്ന് മനസിലായെന്ന് ജോണ്‍ണ്‍ പറയുന്നു. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാറിനെ നയിക്കുന്നത് മാക്‌സ്‌വെലാണെന്നും ക്യാപ്റ്റന്‍ എന്നതിലുപരി ബാറ്റ്‌കൊണ്ട് തിളങ്ങാന്‍ അദ്ദേഹത്തിനാവുമെന്നും ജോണ്‍സന്‍ പറയുന്നു.

ലോകകപ്പിന് ആസ്‌ട്രേലിയയെ ആര് നയിക്കണം? ജോണ്‍സന്‍ പറയുന്നു 

ടീമിനൊന്നാകെ പോസിറ്റീവ് എനര്‍ജി പ്രധാനം ചെയ്യുന്നതൊരു താരത്തെയാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കേണ്ടത്, ക്രിക്കറ്റിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നയാളാണ് അദ്ദേഹമെന്നും അതിനാല്‍ തന്നെ കൂടുതല്‍ തന്ത്രങ്ങളൊരുക്കാന്‍ മാക്‌സ്‌വലിനാവുമെന്നും ജോണ്‍സന്‍ വ്യക്തമാക്കുന്നു. സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനായി ആരോണ്‍ ഫിഞ്ചായിരുന്നു ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ സെലക്ടര്‍മാരെയും ആരാധകരേയും സംതൃപ്തിപ്പെടുത്താന്‍ ഫിഞ്ചിനായിരുന്നില്ല. ടെസ്റ്റില്‍ നായകന്‍ പെയ്‌നിന്റെ സ്ഥിതിയും മറ്റൊന്നല്ല.