LiveTV

Live

Cricket

കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് അംല 

സെഞ്ച്വറിക്കാര്യത്തില്‍ അംലയും കോഹ്‌ലിയും തമ്മിലാണ് മത്സരം. കോഹ്‌ലി സെഞ്ച്വറിയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു, അംല തകര്‍ക്കുന്നു, ഇതാണ് ക്രിക്കറ്റില്‍ അടുത്ത കാലത്തായി കണ്ടുവരുന്നത്. 

കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് അംല 

ക്രിക്കറ്റില്‍ റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ആസ്‌ട്രേലിയക്കെതിരായ അഡ്‌ലയ്ഡ് ഏകദിനത്തിലും സെഞ്ച്വറി കണ്ടെത്തിയ കോഹ്‌ലി കരിയറിലെ 39ാമത്തെ സെഞ്ച്വറിയായിരുന്നു അന്ന് കുറിച്ചത്. മാത്രമല്ല ആസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ നേടുന്ന അഞ്ചാമത്തെ സെഞ്ച്വറി കൂടിയായിരുന്നു അത്. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയും സെഞ്ച്വറി കണ്ടെത്തുന്നതില്‍ പിശുക്കനല്ല. സെഞ്ച്വറിക്കാര്യത്തില്‍ അംലയും കോഹ്‌ലിയും തമ്മിലാണ് മത്സരമെന്നാണ് പറയാറ്.

കോഹ്‌ലി സെഞ്ച്വറിയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു, അംല തകര്‍ക്കുന്നു, ഇതാണ് ക്രിക്കറ്റില്‍ അടുത്ത കാലത്തായി കണ്ടുവരുന്നത്. ഇപ്പോഴിതാ കോഹ്‌ലിയുടെ ഒരു സെഞ്ച്വറി റെക്കോര്‍ഡ് അംല മറികടന്നിരിക്കുന്നു. വേഗത്തില്‍ 27 സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് അംല ഇന്നലെ പാകിസ്താനെതിരെ സ്വന്തമാക്കിയത്. 167 ഇന്നിങ്‌സുകളില്‍ നിന്നാണ് അംല 27 സെഞ്ച്വറികള്‍ സ്വന്തമാക്കിയതെങ്കില്‍ 169 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു കോഹ്‌ലിയുടെ 27 സെഞ്ച്വറികള്‍. ഈ വര്‍ഷത്തെ അംലയുടെ ആദ്യ സെഞ്ച്വറിയാണിത്. അതേസമയം സെഞ്ച്വറി നേടിയെങ്കിലും മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തോറ്റു.

കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് അംല 

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 267 എന്ന വിജയലക്ഷ്യം പാകിസ്താന്‍ അഞ്ച് പന്തുകള്‍ ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. 120 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളും ഒരു സിക്‌സറിന്റെയും ബലത്തിലാണ് അംല 108 റണ്‍സ് സ്വന്തമാക്കിയത്. ഓപ്പണറായി എത്തിയ അംലയെ പുറത്താക്കാന്‍ കഴിഞ്ഞതുമില്ല.