LiveTV

Live

Cricket

സച്ചിന്‍റെ തകര്‍ക്കാനാവാത്ത ആ നാല് ലോകകപ്പ് റെക്കോര്‍ഡുകള്‍

തന്‍റെ പത്തൊന്‍പതാം വയസ്സില്‍ 1992ലാണ് സച്ചിന്‍ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. ആ സമസ്യ 2011 വരെ നീണ്ടു.

സച്ചിന്‍റെ തകര്‍ക്കാനാവാത്ത ആ നാല് ലോകകപ്പ് റെക്കോര്‍ഡുകള്‍

ദിവസേന പുതിയ റെക്കോര്‍ഡുകളാണ് ക്രിക്കറ്റ് ലോകത്ത് പിറന്ന് കൊണ്ടിരിക്കുന്നത്. ഇന്ന് കളം നിറഞ്ഞ് കളിക്കുന്ന പ്രതിഭകള്‍ക്ക് പൊളിക്കാന്‍ ഒരുപാട് റെക്കോര്‍ഡുകള്‍ മുന്നില്‍ വച്ചതിന് ശേഷമാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളമൊഴിഞ്ഞത്. മെയില്‍ ക്രിക്കറ്റ് ലോകകപ്പ് വരാനിരിക്കെ ലോകകപ്പ് ചരിത്രത്തില്‍ സച്ചിന്‍ കുറിച്ച റെക്കോര്‍ഡുകള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

തന്‍റെ പത്തൊന്‍പതാം വയസ്സില്‍ 1992ലാണ് സച്ചിന്‍ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. ആ സമസ്യ 2011 വരെ നീണ്ടു. അത് കൊണ്ട് തന്നെ‍, ഈയടുത്തൊന്നും തകര്‍ക്കാനാവാത്ത സച്ചിന്‍റെ നാല് ലോകകപ്പ് റെക്കോര്‍ഡുകള്‍ പരിശോധിക്കാം.

4. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍

ലോകകപ്പില്‍ 200 ഫോറുകള്‍ തികച്ച ഏക ബാറ്റ്സ്മാനാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. കളിച്ച 45 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും 241 ഫോറുകളാണ് സച്ചിന്‍ നേടിയത്. 96 ഫോറുകളോടെ റിക്കി പോണ്ടിങാണ് രണ്ടാം സ്ഥാനത്ത്. മാത്രമല്ല, നിലവില്‍ കളിയില്‍ സജീവമായിരിക്കുന്ന ഒരു കളിക്കാരനും 90 ഫോറുകള്‍ പോലും തങ്ങളുടെ പേരില്‍ കുറിച്ചിട്ടില്ല. ആയതിനാല്‍, അടുത്തൊന്നും ഈ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കുക അസാദ്യമാണ്.

സച്ചിന്‍റെ തകര്‍ക്കാനാവാത്ത ആ നാല് ലോകകപ്പ് റെക്കോര്‍ഡുകള്‍

3. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്

ലോകകപ്പ് മത്സരങ്ങളില്‍ 2000 റണ്‍സിന് മുകളില്‍ നേടിയിട്ടുള്ള ഏക താരമാണ് സച്ചിന്‍. 45 മത്സരങ്ങളില്‍ നിന്നും 56.95 ശരാശരിയോടെ 2278 റണ്‍സാണ് സച്ചിന്‍റെ സമ്പാദ്യം. ഇതില്‍ ആറ് സെഞ്ച്വറികളും 15 അര്‍ദ്ദസെഞ്ച്വറികളും ഉള്‍പ്പെടുന്നു. രണ്ടാമതുള്ള റിക്കി പോണ്ടിങിനെക്കാളും 535 റണ്‍സ് മുന്നിലാണ് തെണ്ടുല്‍ക്കര്‍. ഇന്നും കളിക്കുന്ന താരങ്ങളില്‍ 944 റണ്‍സോടെ ക്രിസ് ഗെയിലാണ് മുന്നില്‍.

സച്ചിന്‍റെ തകര്‍ക്കാനാവാത്ത ആ നാല് ലോകകപ്പ് റെക്കോര്‍ഡുകള്‍

2. അന്‍പതിന് മുകളില്‍ ഏറ്റവും കൂടുതല്‍ തവണ സ്കോര്‍ ചെയ്ത താരം

15 അര്‍ദ്ദസെഞ്ച്വറികളും ആറ് സെഞ്ച്വറികളുമുള്‍പ്പടെ 21 തവണയാണ് സച്ചിന്‍ 50 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ളത്. രണ്ടാമത് നില്‍ക്കുന്ന കുമാര്‍ സങ്കക്കാരയാവട്ടെ, 12 തവണ മാത്രമാണ് 50ന് മുകളില്‍ സ്കോര്‍ നേടിയിട്ടുള്ളത്. നിലവില്‍ കളിക്കുന്ന ഒരു കളിക്കാരന് പോലും ആറ് 50പ്ലസ് ഇന്നിങ്സുകള്‍ പോലും നിരത്താനില്ല.

സച്ചിന്‍റെ തകര്‍ക്കാനാവാത്ത ആ നാല് ലോകകപ്പ് റെക്കോര്‍ഡുകള്‍

1. ഏറ്റവും കൂടുതല്‍ ലോകകപ്പ് ഇന്നിങ്സുകള്‍

ആറ് ലോകകപ്പുകളിലായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ 44 ഇന്നിങ്സുകള്‍ കളിച്ചിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റില്‍ 42 ഇന്നിങ്സുകള്‍ ആസ്ട്രേലിയക്കായി കളിച്ചിട്ടുള്ള റിക്കി പോണ്ടിങ് തന്നെയാണ് ഇത്തവണയും സച്ചിന് കീഴില്‍ രണ്ടാം സ്ഥാനം. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ 26 ഇന്നിങ്സുകളുമായി ക്രിസ് ഗെയിലാണ് മുന്നില്‍. നിലവിലെ സ്ഥിതി ഗതികള്‍ വിലയിരുത്തുമ്പോള്‍ സച്ചിന്‍റെ ഈ റെക്കോര്‍ഡും ആരും മറികടക്കാന്‍ സാധ്യതയില്ല.