LiveTV

Live

Cricket

രഞ്ജി ട്രോഫി: ചരിത്രം കുറിച്ച് സൗരാഷ്ട്ര

സെമിയില്‍ സൌരാഷ്ട്ര കര്‍ണ്ണാടകയേയും കേരളം വിദര്‍ഭയേയും നേരിടും

രഞ്ജി ട്രോഫി: ചരിത്രം കുറിച്ച് സൗരാഷ്ട്ര

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്ര നേട്ടം കുറിച്ച് സൗരാഷ്ട്ര. ചരിത്ര നേട്ടത്തോേടൊപ്പം സെമി ഫൈനല്‍ പ്രവേശനവും ടീം സ്വന്തമാക്കി. ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 372 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് സൗരാഷ്ട്ര സെമിയിലേക്ക് മുന്നേറിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ തന്നെ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 2008/09 സീസണില്‍ സര്‍വീസസിനെതിരെ 371 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച അസമിന്റെ റെക്കോര്‍ഡാണ് സൗരാഷ്ട്ര പഴങ്കഥയാക്കിയത്.

സെഞ്ച്വറി നേടിയ ഹര്‍വിക് ദേശായിയും മികച്ച പ്രകടനം കാഴ്ചവെച്ച ഷെല്‍ഡണ്‍ ജാക്സണും ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ് സൗരാഷ്ട്രക്ക് ചരിത്ര ജയം സമ്മാനിച്ചത്. സ്കോര്‍: സൗരാഷ്ട്ര 208, 372/4. ഉത്തര്‍പ്രദേശ് 385, 194. കര്‍ണാടകയാണ് സെമിയില്‍ സൗരാഷ്ട്രയുടെ എതിരാളികള്‍.

ഇതോടെ രഞ്ജി ട്രോഫിക്കായുള്ള സെമി ഫൈനലിനുള്ള ടീമുകളുടെ പട്ടിക തയാറായി. സെമിയില്‍ സൌരാഷ്ട്ര കര്‍ണ്ണാടകയേയും കേരളം വിദര്‍ഭയേയും നേരിടും.