LiveTV

Live

Cricket

‘സച്ചിന്‍ വരെ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്, പക്ഷേ ധോണി എന്നും കൂള്‍’ രവിശാസ്ത്രി

പൂജ്യത്തിന് പുറത്തായാലും സെഞ്ചുറിയടിച്ചാലും ലോകകപ്പ് ജയിച്ചാലും ആദ്യ റൗണ്ടില്‍ പുറത്തായാലും എം.എസിന്റെ ശരീരഭാഷയിലോ മുഖഭാവത്തിലോ കാര്യമായ മാറ്റങ്ങള്‍ കാണില്ല. അതാണ് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്

‘സച്ചിന്‍ വരെ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്, പക്ഷേ ധോണി എന്നും കൂള്‍’ രവിശാസ്ത്രി

ആസ്‌ട്രേലിയക്കെതിരായ പര്യടനത്തിന് ശേഷം വിജയശ്രീലാളിതരായാണ് ഇന്ത്യ മടങ്ങുന്നത്. ട്വന്റി ട്വന്റിയില്‍(1-1) സമനിലയോടെ തുടങ്ങിയ ഇന്ത്യ ടെസ്റ്റിലും (2-1) ഏകദിനത്തിലും (2-1) ജയിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ ബുംറ, ഷമി, പുജാര, കോഹ്‌ലി, പന്ത് എന്നിങ്ങനെ പല പേരുകളും വരുമെങ്കിലും ഏകദിന പരമ്പരക്കൊടുവില്‍ വാര്‍ത്തകളുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നത് മഹേന്ദ്ര സിംങ് ധോണിയാണ്. ക്യാപ്റ്റന്‍ കോഹ്‌ലി മാത്രമല്ല പരിശീലകന്‍ രവിശാസ്ത്രിയും മത്സരശേഷം എം.എസ് ധോണിയെ പ്രശംസകൊണ്ട് മൂടുകയാണ്.

ജേതാക്കള്‍ക്ക് ട്രോഫി മാത്രം, പ്രൈസ് മണിയില്ല
Also Read

ജേതാക്കള്‍ക്ക് ട്രോഫി മാത്രം, പ്രൈസ് മണിയില്ല

ഏഴ് വിക്കറ്റ് ജയം, ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ
Also Read

ഏഴ് വിക്കറ്റ് ജയം, ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ

ആരാധകരില്‍ നിന്നും ആദ്യ ഏകദിനത്തില്‍ 96 പന്തില്‍ നിന്നും 51 റണ്ണെടുത്ത് പുറത്തായ ധോണിക്ക് നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളാണ്. ധോണിയുടെ മെല്ലെപോക്കായിരുന്നു വിമര്‍ശത്തിനിടയാക്കിയത്. 3/4 എന്ന നിലയില്‍ നിന്നും 141 റണ്‍ വരെ എത്തിച്ചതോ തെറ്റായ എല്‍.ബി തീരുമാനത്തിലാണ് പുറത്തായതെന്നതോ വിമര്‍ശകര്‍ പരിഗണിച്ചുപോലുമില്ല. എന്നാല്‍ രണ്ടാമത്തേയും മൂന്നാമത്തേയും ഏകദിനത്തില്‍ ഒരു പഴുതുപോലും നല്‍കാതെയായിരുന്നു ധോണിയുടെ ബാറ്റിംങ്. രണ്ടാം ഏകദിനത്തില്‍ 55* റണ്‍സും അവസാനമത്സരത്തില്‍ 87* റണ്‍സുമെടുത്ത് പുറത്താകാതെ നിന്ന ധോണി കളി ഫിനിഷ് ചെയ്യുകയും ചെയ്തു.

'അദ്ദേഹമൊരു ക്രിക്കറ്റ് ഇതിഹാസമാണ്. നമ്മുടെ ഐതിഹാസിക ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ധോണി. സച്ചിന്‍ പോലും പലപ്പോഴും ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാലിന്നുവരെ ധോണി ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. മൂന്നോ നാലോ പതിറ്റാണ്ട് കഴിയുമ്പോഴാണ് ധോണിയെപോലെ ഒരു കളിക്കാരനെ ലഭിക്കുക. അദ്ദേഹം കളിക്കുന്നിടത്തോളം കാലം ആസ്വദിക്കുകയെന്നതു മാത്രമാണ് ആരാധകരോട് പറയാനുള്ളത്. ധോണി വിരമിച്ചതിന് ശേഷമായിരിക്കും അദ്ദേഹത്തിന്റെ പ്രാധാന്യം നമ്മള്‍ കൂടുതല്‍ തിരിച്ചറിയുക.' രവിശാസ്ത്രി ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞു.

‘സച്ചിന്‍ വരെ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ട്, പക്ഷേ ധോണി എന്നും കൂള്‍’ രവിശാസ്ത്രി

അടുത്ത 20 വര്‍ഷത്തേക്ക് ധോണിയുടെ പകരക്കാരനായി ഋഷഭ് പന്ത് മാറുമോയെന്ന മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്റെ ചോദ്യത്തിന് ശാസ്ത്രിയുടെ മറുപടിയിങ്ങനെയായിരുന്നു'പന്ത് കഴിവുള്ളയാളാണ്. ധോണിയുടെ ആരാധകനാണ് പന്ത്. എല്ലാ ദിവസവും ധോണിയെ പന്ത് ഫോണില്‍ വിളിക്കാറുണ്ട്. ടെസ്റ്റ് പരമ്പരക്കിടെ പന്ത് ഏറ്റവും കൂടുതല്‍ സംസാരിച്ചിരിക്കുക ധോണിയുമായിട്ടായിരിക്കും.'

'ടീമിലെ എല്ലാവരുമായി നല്ലബന്ധമുള്ളയാളാണ് ധോണി. ഭൂരിഭാഗം പേരും ധോണിയുടെ ആരാധകരുമാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം തന്നെ ധോണിക്കു കീഴില്‍ കളിച്ചു വളര്‍ന്നവരാണ്. പത്ത് വര്‍ഷത്തോളം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നായകന്‍ ധോണിയായിരുന്നു. ആ അനുഭവസമ്പത്തിനാണ് ഡ്രസിംങ് റൂമില്‍ ബഹുമാനം ലഭിക്കുന്നത്'

'പൂജ്യത്തിന് പുറത്തായാലും സെഞ്ചുറിയടിച്ചാലും ലോകകപ്പ് ജയിച്ചാലും ആദ്യ റൗണ്ടില്‍ പുറത്തായാലും എം.എസിന്റെ ശരീരഭാഷയിലോ മുഖഭാവത്തിലോ കാര്യമായ മാറ്റങ്ങള്‍ കാണില്ല. അതാണ് എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തുന്നത്. 2011 ന് ശേഷം ഇതുവരെ ധോണി ഒരു അഭിമുഖം പോലും നല്‍കിയിട്ടില്ല' ശാസ്ത്രി പറഞ്ഞു.