LiveTV

Live

Cricket

ഇന്ത്യക്കെതിരായ ‘ഫൈനലില്‍’ നിര്‍ണായക മാറ്റവുമായി ആസ്‌ട്രേലിയ 

നാളെ മെല്‍ബണിലാണ് പരമ്പരയിലെ അവസാന ഏകദിനം.

ഇന്ത്യക്കെതിരായ ‘ഫൈനലില്‍’ നിര്‍ണായക മാറ്റവുമായി ആസ്‌ട്രേലിയ 

ഇന്ത്യക്കെതിരായ പരമ്പര വിജയികളെ നിര്‍ണയിക്കുന്ന മൂന്നാമത്തെ ഏകദിനത്തില്‍ അന്തിമ ഇലവനില്‍ മാറ്റം വരുത്തി ആസ്‌ട്രേലിയ. നാളെ മെല്‍ബണിലാണ് പരമ്പരയിലെ അവസാന ഏകദിനം. ഇരു ടീമുകളും ഒരോന്ന് വീതം ജയിച്ചതിനാല്‍ നാളെ മത്സരം നിര്‍ണായകമാണ്. സ്പിന്നര്‍ ആഡം സാമ്പ, ബില്ലി സ്റ്റാന്‍ലേക്ക് എന്നിവരെയാണ് ആസ്‌ട്രേലിയ ഉള്‍പ്പെടുത്തിയത്. ജേസണ്‍ ബെഹ്‌റന്‍ഡോഫ്, നഥാന്‍ ലയോണ്‍ എന്നിവര്‍ക്ക് പകരക്കാരായാണ് ഇരുവരും എത്തുന്നത്.

ഇതില്‍ ബെഹ്‌റന്‍ഡോഫിന് പരിക്കേറ്റതാണ് വിനയായത്. എന്നാല്‍ മോശം ഫോം കാരണം ആണ് നഥാന്‍ ലയോണിനെ മാറ്റിയത്. ആസ്‌ട്രേലിയ ജയിച്ച ആദ്യ ഏകദിനത്തില്‍ ബെഹറന്‍ഡോഫ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ആ മികവ് നിലനിര്‍ത്താനായിരുന്നില്ല. ആദ്യ ഏകദിനത്തില്‍ ജയിച്ചിരുന്നതിനാല്‍ രണ്ടാം ഏകദിനത്തില്‍ ആസ്ട്രേലിയ ടീമില്‍ മാറ്റം വരുത്തിയിരുന്നില്ല. അതേസമയം ഇന്ത്യന്‍ ടീമിലും മാറ്റത്തിന് സാധ്യതയുണ്ട്.

ആസ്‌ട്രേലിയന്‍ ഇലവന്‍: ആരോണ്‍ ഫിഞ്ച്(നായകന്‍) അലക്‌സ് കാരി, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ഹാന്‍ഡ്‌സ്‌കോമ്പ്, മാര്‍ക്കസ് സ്റ്റോയിണിസ്, ഗ്ലെന്‍ മാക്‌സ് വല്‍, ജൈ റിച്ചാഡ്‌സണ്‍, പീറ്റര്‍ സിഡ്ല്‍, ആദം സാമ്പ, ബില്ലി സ്റ്റാന്‍ലേക്ക്.