LiveTV

Live

Cricket

എറിഞ്ഞത് മൂന്ന് പേര്‍, കേരളത്തിന്റെ ജയം ഇങ്ങനെ   

കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നര്‍മാരായ അക്‌സര്‍ പട്ടേലും പിയൂഷ് ചൗളയും എറിഞ്ഞിടത്താണ് കേരളം രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നര്‍മാരെ ഒഴിവാക്കി പ്ലാന്‍ എ തന്നെ നടപ്പിലാക്കിയത്. 

എറിഞ്ഞത് മൂന്ന് പേര്‍, കേരളത്തിന്റെ ജയം ഇങ്ങനെ   

വയനാട്ടിലെ പച്ചപ്പുല്‍ മൈതാനം ആദ്യം ബൗളര്‍മാരെയും പിന്നെ ബാറ്റ്‌സ്മാന്മാരെയും തുണക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇക്കാരണത്താലാണ് ടോസ് നേടിയിട്ടും ഗുജറാത്ത് കേരളത്തെ ബാറ്റിങ്ങിനയച്ചത്. പക്ഷേ തീരുമാനം തെറ്റി. ബാറ്റ്സ്മാന്മാരെ പരിഗണിച്ചില്ല എന്ന് മാത്രമല്ല പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണക്കുകയും ചെയ്തു. കേരളം ഒന്നാം ഇന്നിങ്‌സില്‍ നേടിയ 185 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. അതിവേഗ പന്തുകള്‍ ബാറ്റ്‌സ്മാന്മാരെ കുഴപ്പിച്ചപ്പോള്‍ 56 റണ്‍സെടുത്ത സിജോമോന്‍ ജോസഫ് ആണ് ഈ കളിയിലെ ടോപ് സ്‌കോറര്‍(രണ്ടാം ഇന്നിങ്‌സ്). കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടി ഇറങ്ങിയ ഗുജറാത്തിന് 162 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

എറിഞ്ഞത് മൂന്ന് പേര്‍, കേരളത്തിന്റെ ജയം ഇങ്ങനെ   

നാല് വിക്കറ്റുമായി സന്ദീപ് വാരിയറും മൂന്ന് വീതം വിക്കറ്റുകളുമായി ബേസില്‍ തമ്പിയും നിധീഷ് എംഡിയും ഒന്നാം ഇന്നിങ്സില്‍‌ കളം നിറഞ്ഞു. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലും കേരളം ബാറ്റിങ്ങില്‍‌ തകര്‍ന്നതോടെ പിച്ച് ഒരു ഘട്ടത്തിലും ബാറ്റ്‌സ്മാന് അനുകൂലമാവില്ലെന്നുറപ്പായി. അതിനാലാണ് എങ്ങനെയെങ്കിലും റണ്‍സ് എത്തിക്കുക എന്ന ഉദ്ദേശത്തോടെ വിരലിനേറ്റ പരിക്ക് പോലും വകവെക്കാതെ സഞ്ജു ഇറങ്ങിയതും. അവസാനത്തില്‍ ജലജ് സക്‌സേനയുമൊത്ത് എട്ട് റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ആ എട്ട് റണ്‍സിന് പോലും മൂല്യമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. പിച്ചിന്റെ സ്വഭാവം മനസിലാക്കി രണ്ടാം ഇന്നിങ്‌സിലും കേരളം എറിഞ്ഞതാണ് നിര്‍ണായകമായത്. പേസര്‍മാരായ സന്ദീപ് വാരിയര്‍, ബേസില്‍ തമ്പി,നി ധീഷ് എംഡി എന്നിവര്‍ മാത്രമാണ് പന്തെറിഞ്ഞത്.

എറിഞ്ഞത് മൂന്ന് പേര്‍, കേരളത്തിന്റെ ജയം ഇങ്ങനെ   

ഒമ്പത് വിക്കറ്റും ഇവര്‍ തന്നെ വീഴ്ത്തി. പാര്‍ത്ഥിവ് പട്ടേല്‍ റണ്‍ഔട്ട് ആവുകയായിരുന്നു. 31.3 ഓവറിനുള്ളില്‍ ഗുജറാത്ത് ഇന്നിങ്‌സ് കഴിഞ്ഞു. അഞ്ച് വിക്കറ്റുമായി ബേസില്‍ തമ്പി നിറഞ്ഞപ്പോള്‍ സന്ദീപ് വാരിയര്‍ നാല് വിക്കറ്റ് വീഴ്ത്തി. ആറ് ഓവറെ എറിഞ്ഞുള്ളൂവെങ്കിലും നിധീഷും ഗുജറാത്തിനെ വിറപ്പിച്ചു. കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നര്‍മാരായ അക്‌സര്‍ പട്ടേലും പിയൂഷ് ചൗളയും എറിഞ്ഞിടത്താണ് കേരളം രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നര്‍മാരെ ഒഴിവാക്കി പ്ലാന്‍ എ തന്നെ നടപ്പിലാക്കിയത്. അതേസമയം ഗുജറാത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ കേരളത്തിനായി സ്പിന്നര്‍ ജലജ് സക്‌സേന എറിഞ്ഞിരുന്നു. അതും രണ്ട് ഓവര്‍ മാത്രം.