കോഹ്ലി 100 സെഞ്ച്വറി നേടുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്

വിരാട് കോഹ്ലിയെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്. ഇങ്ങനെ മുന്നേറുകയാണെങ്കിൽ കോഹ്ലിക്ക് 100 സെഞ്ച്വറി നേടാനാവുമെന്ന് അസ്ഹറുദ്ദീന്. അഡ്ലഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ വിജയത്തിലേക്ക് നയിച്ച നിർണായക സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് അസറുദ്ദീൻ ഇങ്ങനെ പ്രതികരിച്ചത്.
തന്റെ ഏകദിന കരിയറിലെ 39ാമത്തെ സെഞ്ച്വറിയാണ് കോഹ്ലി ഇന്നലെ പൂർത്തിയാക്കിയത്. വിരാട് കോഹ്ലിയുടെ സ്ഥിരത വളരെ പ്രശംസനീയമാണ്. ഇതുപോലെ തുടരുകയാണെങ്കിൽ 100 സെഞ്ച്വറി നേടാനാവും. ധോണിയും മികച്ച കളി കാഴ്ച്ചവെച്ചെന്നും അസ്ഹറുദ്ദീന് പറഞ്ഞു.

ധോണി മത്സരത്തിന്റെ അവസാനമായപ്പോൾ കുഴങ്ങിയിരുന്നു. എന്നാലും അദ്ദേഹം വിലപ്പെട്ട വിക്കറ്റ് സൂക്ഷിച്ചു. കാർത്തിക്കും സൂക്ഷിച്ചു കളിച്ചു. ഇന്ത്യ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചതെന്നും അസ്ഹറുദ്ദീന് പറഞ്ഞു.
നേരത്തെ ഓസ്ട്രേലിയയുടെ കോച്ച് ജസ്റ്റിന് ലാംഗര്‍ കോഹ്ലിയെ പ്രശംസിച്ചിരുന്നു. വിരാട് വളരെ ശാന്തനും മത്സര ശേഷിയുള്ള താരമാണ്. അദ്ദേഹത്തിന്റെ കളിയിലെ ബാലൻസിങ്ങ് അസാമാന്യമാണ്. ടെസ്റ്റിലും ഏകദിനത്തിലും തുടങ്ങി എല്ലാ ഫോർമാറ്റിലും 360 ഡിഗ്രിയിൽ ഷോട്ടുകളുതിർക്കാനാവുന്ന അസാമാന്യ പ്രതിഭയാണദ്ദേഹം, ലാംഗർ മത്സരശേഷം പ്രതികരിച്ചു