LiveTV

Live

Cricket

ടീമിലെ തന്റെ റോള്‍ ഫിനിഷറുടേതെന്ന് കാര്‍ത്തിക്

അഡ്‌ലയ്ഡ് ഏകദിനത്തില്‍ മികച്ച പ്രകടനമാണ് ദിനേശ് കാര്‍ത്തിക് പുറത്തെടുത്തത്. 25 റണ്‍സ് നേടിയ താരം ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു

ടീമിലെ തന്റെ റോള്‍ ഫിനിഷറുടേതെന്ന് കാര്‍ത്തിക്

അഡ്‌ലയ്ഡ് ഏകദിനത്തില്‍ മികച്ച പ്രകടനമാണ് ദിനേശ് കാര്‍ത്തിക് പുറത്തെടുത്തത്. 25 റണ്‍സ് നേടിയ താരം ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 14 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറി സഹിതമായരുന്നു കാര്‍ത്തികിന്റെ ഇന്നിങ്‌സ്. കോഹ്‌ലി പുറത്തായതിന് പിന്നാലെയായിരുന്നു കാര്‍ത്തിക് ക്രീസിലെത്തിയത്. പന്തും ജയിക്കാന്‍ വേണ്ട റണ്‍സും തമ്മില്‍ വലിയ അന്തരമുണ്ടായതിനാല്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടിയിരുന്നു.

എന്നാല്‍ അത്തരമൊരു ഇന്നിങ്‌സ് തന്നെയായിരുന്നു കാര്‍ത്തിക് പുറത്തെടുത്തത്. ഫിനിഷറുടെ പ്രകടനം തന്നെയായിരുന്നു കാര്‍ത്തികില്‍ നിന്നുണ്ടായത്. ഫിനിഷര്‍ എന്ന നിലക്കാണ് ടീമിന് തന്നെ ആവശ്യമെന്ന് കാര്‍ത്തിക് വ്യാക്തമാക്കുകയും ചെയ്തു. മത്സരം ഫിനിഷ് ചെയ്യാനായി താന്‍ വളരെയധികം പരിശീലനം നടത്തിയിരുന്നു. സമ്മര്‍ദ്ധങ്ങളില്ലാതെ കളിക്കാനുള്ള കഴിവുണ്ടാവണം. അനുഭവസമ്പത്ത് വളരെയധികം സഹായകമാകും. ക്രിക്കറ്റിലെ ഏറ്റവും സങ്കീര്‍ണമായ കഴിവുകളിലെന്നാണ് ഫിനിഷ് ചെയ്യുകയെന്നത്.

മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയുക വലിയ ഭാഗ്യമാണെന്നും കാര്‍ത്തിക് പറഞ്ഞു. എന്നാല്‍ ധോണിയുടെ ബാറ്റിങ് പ്രകടനത്തെ പുകഴ്ത്താനും കാര്‍ത്തിക് മറന്നില്ല.ജയത്തില്‍ ധോണിയുടെ ഇന്നിങ്സും നിര്‍ണായകമായിരുന്നു. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആസ്‌ട്രേലിയ ഉയര്‍ത്തിയ 299 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അവസാന ഓവറിലാണ് വിജയിച്ചത്. കോഹ്ലി(104)സെഞ്ച്വറി നേടിയിരുന്നു. വെള്ളിയാഴ്ചയാണ് പരമ്പരയിലെ അവസാന ഏകദിനം.