LiveTV

Live

Cricket

തകര്‍പ്പന്‍ ത്രോയുമായി ജഡേജ; പിടികിട്ടാതെ ഖവാജ പുറത്ത്

അഡ് ലയ്ഡ് ഏകദിനത്തില്‍ തകര്‍പ്പന്‍ ഫീല്‍ഡിങുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ.

തകര്‍പ്പന്‍ ത്രോയുമായി ജഡേജ; പിടികിട്ടാതെ ഖവാജ പുറത്ത്

അഡ് ലയ്ഡ് ഏകദിനത്തില്‍ തകര്‍പ്പന്‍ ഫീല്‍ഡിങുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ഉസ്മാന്‍ ഖവാജയാണ് ജഡേജയുടെ അത്യുജ്വല ഏറില്‍ റണ്‍ഔട്ടായത്. കുല്‍ദീപ് യാദവ് ആയിരുന്നു ബൗളര്‍. 19ാം ഓവറിലായിരുന്നു വിക്കറ്റ്. കവര്‍- പോയിന്റിലേക്ക് തട്ടിയിട്ട് ഖവാജ സിംഗളിന് ശ്രമിച്ചു. എന്നാല്‍ ഓടിയടുത്ത ജഡേജ ഒരു കൈക്കൊണ്ട് പന്തെടുത്ത് അതിവേഗത്തില്‍ പന്ത് നോണ്‍ സ്‌ട്രൈക്കിലേക്കെറിഞ്ഞു. പന്ത് സ്റ്റംപില്‍ പതിക്കുമ്പോള്‍ ഖവാജ ക്രീസിന് പുറത്തും. 21 റണ്‍സാണ് ഖവാജ നേടിയത്.