LiveTV

Live

Cricket

അഗര്‍വാളിന് പകരം ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയതിനും കാരണമുണ്ട്...  

ടെസ്റ്റ് പരമ്പരയില്‍ പ്രശംസ ഏറ്റുവാങ്ങിയ പ്രകടനം നടത്തിയ മായങ്ക് അഗര്‍വാള്‍ ടീമിലെത്തുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. 

അഗര്‍വാളിന് പകരം ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയതിനും കാരണമുണ്ട്...  

ലൈംഗിക പരാമര്‍ശത്തെ തുടര്‍ന്ന് പുറത്തായ ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും പകരക്കാരായി എത്തിയത് വിജയ് ശങ്കറും ശുഭ്മാന്‍ ഗില്ലും. ഇതില്‍ വിജയ് ശങ്കര്‍ ഏറെക്കുറെ ടീമിലെത്തുമെന്ന് ഉറപ്പായിരുന്നു. ഏവരെയും അമ്പരപ്പിച്ച സെലക്ഷനായിരുന്നു ശുഭ്മാന്റെ കാര്യത്തില്‍ സംഭവിച്ചത്. കാരണം മറ്റൊന്നുമല്ല, ടെസ്റ്റ് പരമ്പരയില്‍ പ്രശംസ ഏറ്റുവാങ്ങിയ പ്രകടനം നടത്തിയ മായങ്ക് അഗര്‍വാള്‍ ടീമിലെത്തുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അഗര്‍വാളിനെ മനപ്പൂര്‍വം തഴഞ്ഞതല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റതാണ് താരത്തിന് വിനയായത്. കൈയിനേറ്റ പരിക്ക് മൂലം താരത്തിന് രഞ്ജി ട്രോഫി മത്സരവും നഷ്ടമാവും. ഒരെ സമയത്ത് തന്നെ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറാനുള്ള അവസരമാണ് മായങ്കിന് പരിക്കേറ്റതോടെ നഷ്ടമായത്. പക്ഷേ എവിടെ നിന്നാണ് താരത്തിന് പരിക്കേറ്റതെന്ന് വ്യക്തമല്ല. മെല്‍ബണ്‍ ടെസ്റ്റിലാണ് അഗര്‍വാള്‍ അരങ്ങേറ്റം കുറിച്ചത്. 76,42,77 എന്നിങ്ങനെയായിരുന്നു ഓപ്പണര്‍ റോളില്‍ എത്തിയ താരത്തിന്റെ സമ്പാദ്യം. മോശം ഫോമിനെ തുടര്‍ന്ന് മുരളി വിജയ്, ലോകേഷ് രാഹുല്‍ എന്നിവരെ മാറ്റിയാണ് മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി എന്നിവര്‍ക്ക് ടെസ്റ്റില്‍ അവസരം ലഭിച്ചത്.

അതേസമയം രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് ഗില്ലിന് ഇന്ത്യന്‍ ടീമിലേക്ക് വിളി എത്തിച്ചത്. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലാവും ഗില്‍ ടീമിനൊപ്പം ചേരുക. അതേസമയം ആസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ഏകദിനം നാളെ നടക്കും. ആദ്യ മത്സരത്തില്‍ ആസ്ട്രേലിയ വിജയിച്ചിരുന്നു.