LiveTV

Live

Cricket

‘അവള്‍ വിരൂപയായിരുന്നു, ഞാന്‍ ഓടി രക്ഷപെട്ടു’; കൊഹ്‍ലിയുടെ വീഡിയോ വീണ്ടും വൈറലാകുന്നു

ടി.വി താരം അനുഷ ദണ്ഡേക്കറിന് നല്‍കിയ അഭിമുഖത്തിനിടെ ‘ഡേറ്റിങി’ നെ കുറിച്ചുള്ള ചോദ്യത്തിനുള്ള കൊഹ്‍ലിയുടെ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

‘അവള്‍ വിരൂപയായിരുന്നു, ഞാന്‍ ഓടി രക്ഷപെട്ടു’; കൊഹ്‍ലിയുടെ വീഡിയോ വീണ്ടും വൈറലാകുന്നു

കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും നടപടി നേരിടുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു വീഡിയോയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയുടെ ഒരു വീഡിയോ.

ടി.വി താരം അനുഷ ദണ്ഡേക്കറിന് നല്‍കിയ അഭിമുഖത്തിനിടെ 'ഡേറ്റിങി' നെ കുറിച്ചുള്ള ചോദ്യത്തിനുള്ള കൊഹ്‍ലിയുടെ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. കൊഹ്‍ലിയുടെ ഏറ്റവും വേഗത്തില്‍ അവസാനിച്ച ‘ഡേറ്റ്’ ഏതായിരുന്നുവെന്നാണ് അനുഷ ചോദിച്ചത്. ഇതിന് കൊഹ്‍ലി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: '' ഇതുവരെ കാണാത്ത ഒരു പെണ്‍കുട്ടിയുമായി ഒരു ദിവസം ഞാന്‍ ഡേറ്റിന് പോയി. അത് അഞ്ച് മിനിറ്റുകൊണ്ട് അവസാനിച്ചു. ഞാന്‍ ആ പെണ്‍കുട്ടിയെ കണ്ട് ഓടി രക്ഷപെട്ടു.''.

അതെന്താണ് ഓടിപ്പോയതെന്ന അനുഷയുടെ ചോദ്യത്തിന്, ആ പെണ്‍കുട്ടി വിരൂപയായിരുന്നു എന്നാണ് കൊഹ്‍ലി മറുപടി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകള്‍ ഇന്ന് കൊഹ്‍ലിയെ തിരിഞ്ഞുകൊത്തുകയാണ്. ഈ വീഡിയോ ഒരു ആസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനും ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.