LiveTV

Live

Cricket

പാണ്ഡ്യക്കും ലോകേഷ് രാഹുലിനും പകരക്കാരെ പ്രഖ്യാപിച്ചു 

വിജയ് ശങ്കര്‍ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അതേസമയം ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡ് പര്യടനത്തിന് മുമ്പേ ടീമിന്റെ ഭാഗമാകുകയുള്ളു.

പാണ്ഡ്യക്കും  ലോകേഷ് രാഹുലിനും പകരക്കാരെ പ്രഖ്യാപിച്ചു 

ലൈംഗിക പരാമര്‍ശങ്ങളുടെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് പകരക്കാരെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. വിജയ് ശങ്കര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് പകരക്കാര്‍. ഇതില്‍ 19 കാരനായ ശുഭ്മാന്‍ ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. രഞ്ജി ട്രോഫിയിലുള്‍പ്പെടെ മികച്ച ഫോമിലായിരുന്നു താരം. അതേസമയം വിജയ് ശങ്കര്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറുമായുള്ള ചാറ്റ് ഷോക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരിലാണ് പാണ്ഡ്യക്കും രാഹുലിനും സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത്. ഇരുവരും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. സസ്‌പെന്‍ഷനെ തുടര്‍ന്ന് ഇരുവരേയും നാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്. ന്യൂസീലന്‍ഡ് പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യുമാണുള്ളത്. വിജയ് ശങ്കര്‍ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അതേസമയം ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡ് പര്യടനത്തിന് മുമ്പേ ടീമിന്റെ ഭാഗമാകുകയുള്ളു.