LiveTV

Live

Cricket

ധോണി നാലാമനായി ഇറങ്ങുന്നത് ടീമിന് ഗുണകരമാവുമെന്ന് രോഹിത് 

നായകന്‍ വിരാട് കോഹ്‌ലിയുടെ കാഴ്ചപ്പാടിന് നേരെ വിപരീതമാണ് രോഹിത് ശര്‍മ്മയുടെ നിലപാട്. അതേസമയം ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് നായകനാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

ധോണി നാലാമനായി ഇറങ്ങുന്നത് ടീമിന് ഗുണകരമാവുമെന്ന് രോഹിത് 

ഇന്ത്യയുടെ ബാറ്റിങ് ഓര്‍‌ഡറില്‍ എം.എസ് ധോണി നാലാം നമ്പറില്‍ ഇറങ്ങുന്നത് ടീമിന് ഗുണകരമാവുമെന്ന് ഉപനായകന്‍ രോഹിത് ശര്‍മ്മ. നായകന്‍ വിരാട് കോഹ്‌ലിയുടെ കാഴ്ചപ്പാടിന് വിപരീതമാണ് രോഹിത് ശര്‍മ്മയുടെ നിലപാട്. അതേസമയം ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് നായകനാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

സിഡ്നിയിലെ ധോണിയുടെ ഇന്നിങ്‌സിനെ കുറ്റപ്പെടുത്താനാകില്ല. ധോണി ക്രീസിലെത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യ നേരത്തെ തന്നെ പ്രതിരോധത്തിലായിരുന്നു. ആ ഘട്ടത്തില്‍ കൂട്ടുകെട്ടായിരുന്നു നിര്‍ണായകമെന്നും അതിനാണ് ഞാനും ധോനിയും ശ്രമിച്ചതെന്നും രോഹിത് പറഞ്ഞു. നാലിന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കരകയറ്റിയത് രോഹിത് ശര്‍മ്മ- ധോണി കൂട്ടുകെട്ടായിരുന്നു. 137 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയര്‍ത്തിയത്. ധോണി 51 റണ്‍സെടുത്തെങ്കിലും 96 പന്തുകള്‍ നേരിട്ടിരുന്നു. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അതേസമയം ധോണി നാലാം നമ്പറില്‍ അനുയോജ്യനായതിനാല്‍ നാലാം നമ്പറിലിറങ്ങുന്ന അമ്പാട്ടി റായിഡു മികച്ചവനല്ല എന്ന് ഇതിന് അര്‍ത്ഥമില്ലെന്നും രോഹിത് പറഞ്ഞു. തന്‍റെ വ്യക്തിപരമായ അഭിപ്രായമാണിതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആസ്ട്രേലിയ ഇപ്പോള്‍ മുന്നിലാണ്.ചൊവ്വാഴ്ചയാണ് അടുത്ത മത്സരം.