LiveTV

Live

Cricket

ഇതെന്ത്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ പുരസ്‌കാരം? പക്ഷേ അതിലൊരു കാര്യമുണ്ട്‌  

മോശമല്ലാത്ത തുകയാണ്‌ പലപ്പോഴും കളിയിലെ താരത്തിന്‌ കൊടുക്കാറ്‌. എന്നാല്‍ റിച്ചാര്‍ഡ്‌സന്‌ ലഭിച്ച മാന്‍ ഓഫ്‌ ദ മാച്ച്‌ പുരസ്‌കാരമാണ്‌ ഇപ്പോള്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. 

 ഇതെന്ത്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ പുരസ്‌കാരം? പക്ഷേ അതിലൊരു കാര്യമുണ്ട്‌  

സിഡ്‌നി ഏകദിനത്തിലെ മികച്ച പ്രകടനത്തിന്‌ ആസ്‌ട്രേലിയന്‍ ഫാസ്റ്റ്‌ ബൗളര്‍ ജൈ റിച്ചാര്‍ഡ്‌സനായിരുന്നു മാന്‍ ഓഫ്‌ ദ മാച്ച്‌ പുരസ്‌കാരം. മോശമല്ലാത്ത തുകയാണ്‌ പലപ്പോഴും കളിയിലെ താരത്തിന്‌ കൊടുക്കാറ്‌. എന്നാല്‍ റിച്ചാര്‍ഡ്‌സന്‌ ലഭിച്ച മാന്‍ ഓഫ്‌ ദ മാച്ച്‌ പുരസ്‌കാരമാണ്‌ ഇപ്പോള്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ബാറ്റിന്റെ ഗ്രിപ്പും ഷൂ ലേയ്‌സുമാണ്‌ താരത്തിന്‌ പുരസ്‌കാരമായി കൊടുത്തത്‌. എന്താണ്‌ ഇതിന്റെ പിന്നിലെന്ന്‌ കണ്ടെത്തുകയാണ്‌ ആരാധകര്‍. ലഭിച്ച തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ താരം നല്‍കിയെന്നും അതിനാലാണ്‌ ബാറ്റിന്റെ ഗ്രിപ്പും ഷൂ ലെയ്‌സും നല്‍കിയതെന്നാണ്‌ പറയപ്പെടുന്നത്‌.

അതേസമയം പലരും ക്രിക്കറ്റ്‌ ആസ്‌ട്രേലിയയെ രൂക്ഷമായി വിമര്‍ശിക്കുകയാണ്‌. പണം ചാരിറ്റി പ്രവര്‍ത്തനത്തിന് കൊടുത്തു എന്നത് നല്ലാ കാര്യമാണെന്നും എന്നിരുന്നാലും പുരസ്കാരമായി ഇൌ വക സാധനങ്ങള്‍ കൊടുക്കാമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇത്രക്കും ദാരിദ്ര്യാവസ്ഥയിലാണോ ക്രിക്കറ്റ്‌ ആസ്‌ട്രേലിയ എന്നൊരാള്‍ ചോദിക്കുന്നു. ആസ്‌ട്രേലിയന്‍ ക്രിക്കറ്റിന്‌ സ്‌പോണ്‍സര്‍മാരില്ലാതായോ എന്ന്‌ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. ഒരു അന്താരാഷ്ട്ര ക്രിക്കറ്റിലെ മോശം സമ്മാനമാണിതെന്ന്‌ ചിലര്‍ കണ്ടെത്തുന്നു. ഒരു കുപ്പി ഷാംപെയ്‌നെങ്കിലും നല്‍കാമായിരുന്നു എന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നു. 10 ഓവറില്‍ വെറും 26 റണ്‍സ്‌ മാത്രം വിട്ടുകൊടുത്താണ്‌ ജൈ റിച്ചാര്‍ഡ്‌സണ്‍ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയത്‌. 34 റണ്‍സിനായിരുന്നു ആസ്‌ട്രേലിയയുടെ വിജയം.

289 എന്ന വിജയലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ ഇന്ത്യക്ക്‌ 254 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. കോഹ്ലി, ധവാന്‍, റായിഡു തുടങ്ങി മുന്‍നിര തകര്‍ന്നതാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായത്‌. തോല്‍വിയിലും രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി വേറിട്ടുനിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആസ്ട്രേലിയ മുന്നിലാണ്. രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും.