LiveTV

Live

Cricket

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയില്‍ ഒരുങ്ങുന്നു

1853ല്‍ പണി കഴിപ്പിച്ച ആസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടാണ് നിലവില്‍ ഏറ്റവും വലിയ സ്റ്റേഡിയം

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയില്‍ ഒരുങ്ങുന്നു

അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാവാന്‍ ഒരുങ്ങുകയാണ്. പഴയ സ്റ്റേഡിയത്തിന്‍റെ പുനര്‍ നിര്‍മ്മിതിയിലാണ് അധികൃതര്‍. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് പരിമാള്‍ നത്വാനി തന്‍റെ ട്വിറ്ററിലൂടെയാണ് പണി പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. സ്റ്റേഡിയം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടിനെക്കാള്‍ വലുതാണെന്നും പണി കഴിയുന്നതോടെ ഇത് രാജ്യത്തിന് അഭിമാനമായി മാറുമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

പുതുക്കി പണിയുന്നതിന് മുമ്പ് മൊട്ടേര സ്റ്റേഡിയം 2011 വരെ 23 ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ 10000 റണ്‍സ് തികക്കുന്നതടക്കുമുള്ള പല ചരിത്ര സംഭവങ്ങള്‍ക്കും വേദിയായ സ്റ്റേഡിയമാണ് മൊട്ടേര. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്‍റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി കുറിക്കുന്നതും ഇവിടെ വച്ച് തന്നെ.

49,000 സീറ്റിങ് കപ്പാസിറ്റിയോടെ 1982ലാണ് മൊട്ടേര സ്റ്റേഡിയം പണിതത്. ഇന്ത്യയും വെസ്റ്റ് ഇന്‍റീസും തമ്മില്‍ 1983ലാണ് മൊട്ടേരയിലെ ഉദ്ഘാടന മത്സരം അരങ്ങേറിയത്. 1853ല്‍ പണി കഴിപ്പിച്ച ആസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടാണ് നിലവില്‍ ഏറ്റവും വലിയ സ്റ്റേഡിയം. 90,000 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യം ഇവിടുണ്ട്.