LiveTV

Live

Cricket

ചരിത്രം മാറ്റിയെഴുതിയ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ചരിത്ര വിജയത്തില്‍ നായകന്‍ വിരാട് കോഹ്‍ലി, ചേതേശ്വര്‍ പുജാര എന്നിവരെ പ്രശംസിച്ച് സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് തന്നെ രംഗത്ത് വന്നിരുന്നു.

ചരിത്രം മാറ്റിയെഴുതിയ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ആസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമങ്കങ്ങള്‍ക്ക് പാരിദോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. മാച്ച് ഫീയെക്കൂടാതെ അവസാന ഇലവനില്‍ ഇടം നേടിയവര്‍ക്ക് ഒരു മാസത്തിന് 15 ലക്ഷം രൂപയും റിസേര്‍വ്ഡ് താരങ്ങള്‍ക്ക് 7.5 ലക്ഷം രൂപയും ലഭിക്കും. പരിശീലകന്‍ രവി ശാസ്ത്രിക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. മറ്റ് ടീം അംഗങ്ങള്‍ക്ക് അവരുടെ ശമ്പളത്തിന്‍റെ അടിസ്ഥാനത്തില്‍ പാരിതോഷികം ലഭിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു. ചരിത്ര വിജയത്തില്‍ നായകന്‍ വിരാട് കോഹ്‍ലി, ചേതേശ്വര്‍ പുജാര എന്നിവരെ പ്രശംസിച്ച് സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് തന്നെ രംഗത്ത് വന്നിരുന്നു.