LiveTV

Live

Cricket

ഈഗോയും വെച്ച് കൊണ്ട് ആഷസ് നേടാമെന്ന് ഓസീസ് കരുതേണ്ടതില്ലെന്ന് കോഹ്‍‍ലി

‘അമിതാവേശത്തോടെ, ഈഗോയുമായി ക്രീസിലിറങ്ങിയാൽ കാര്യമായൊന്നും അവിടെ ചെയ്യാനുണ്ടാകില്ല’

ഈഗോയും വെച്ച് കൊണ്ട് ആഷസ് നേടാമെന്ന് ഓസീസ് കരുതേണ്ടതില്ലെന്ന് കോഹ്‍‍ലി

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരക്കായി തയ്യാറെടുക്കുന്ന ആസ്ത്രേലിയൻ ടീമിന് മുന്നറിയിപ്പുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. തങ്ങളുടെ സ്വാഭാവികമായ അഹങ്കാരവുമായി ഇംഗ്ലണ്ടിലേക്ക് തിരിച്ചാൽ നിരാശയായിരിക്കും ഫലമെന്ന് കോഹ്‍ലി പറഞ്ഞു. ഓസീസ് മണ്ണിൽ ചരിത്ര വിജയം കുറിച്ചതിന് പിന്നാലെയാണ് ‘ഈഗോ’ കമന്റുമായി കോഹ്‍ലി രംഗത്തെത്തിയത്.

ഈഗോയും വെച്ച് കൊണ്ട് ആഷസ് നേടാമെന്ന് ഓസീസ് കരുതേണ്ടതില്ലെന്ന് കോഹ്‍‍ലി

ഇംഗ്ലണ്ടിൽ ക്ഷമയോടെ ബാറ്റു വീശുകയാണ് സ്വീകരിക്കാവുന്ന നല്ല തന്ത്രം. അമിതാവേശത്തോടെ, ഈഗോയുമായി ക്രീസിലിറങ്ങിയാൽ കാര്യമായൊന്നും അവിടെ ചെയ്യാനുണ്ടാകില്ലെന്നും കോഹ്‍ലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പര അടിയറ വെച്ചാണ് ഇന്ത്യ ആസ്ത്രേലിയിലെത്തിയത്. പരമ്പര നഷ്ടമായെങ്കിലും, ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളിൽ നിന്നും 593 റൺസ് അടിച്ച് കൂട്ടിയ കോഹ്‍ലി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയിരുന്നു.

ഈഗോയും വെച്ച് കൊണ്ട് ആഷസ് നേടാമെന്ന് ഓസീസ് കരുതേണ്ടതില്ലെന്ന് കോഹ്‍‍ലി

ഇംഗ്ലണ്ടില്‍ ബാറ്റുവീശുമ്പോള്‍, സ്കോർബോർഡിൽ റൺസ് ചേർക്കുന്നത് പോലെ തന്നെ പ്രധാനമാണ് ക്രീസിൽ പിടിച്ചു നിൽക്കാനുള്ള കഴിവും. ദിവസം മുഴുവൻ പിടിച്ചു നിൽക്കാൻ സാധിച്ചാൽ ഇംഗ്ലണ്ടിൽ കാര്യങ്ങൾ വരുതിയിലാക്കാമെന്നാണ് കോഹ്‍ലി പറയുന്നത്. ആഷസിനായി അടുത്ത ആഗസ്റ്റോടെയാണ് ആസ്ത്രേലിയൻ സംഘം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. 12 മാസത്തെ വിലക്ക് നേരിടുന്ന ക്യപ്റ്റൻ സ്റ്റീവ് സ്മിത്തും, വെെസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും ആഗസ്റ്റോടെ സസ്പെൻഷൻ കാലാവധി പൂർത്തിയാക്കി പരമ്പരക്കായി ടീമിനൊപ്പം ചേരും.