LiveTV

Live

Cricket

അതിലൊരു തീരുമാനമായി; ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ നടക്കും

ഇതുവരെയായി രണ്ടു തവണയാണ് ഐ.പി.എൽ ഇന്ത്യക്ക് പുറത്ത് വെച്ച് നടത്തിയിട്ടുള്ളത്

അതിലൊരു തീരുമാനമായി; ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ നടക്കും

ഈ വർഷത്തെ ഐ.പി.എൽ മത്സരങ്ങള്‍ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ബി.സി.സി.ഐ അറിയിച്ചു. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തിൽ ഇന്ത്യന്‍ പ്രീമിയർ ലീഗ് പുറത്ത് വെച്ച് നടത്തേണ്ടി വരുമെന്ന അഭ്യൂഹങ്ങളെ തള്ളി കൊണ്ടാണ് സുപ്രീകോടതി നിയമിച്ച രണ്ടംഗ സമിതി തീരുമാനം വ്യക്തമാക്കിയത്.

അതിലൊരു തീരുമാനമായി; ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ നടക്കും

മാർച്ച് 23 മുതൽ മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനം. പൂർണ്ണമായ ഷെ‍ഡ്യൂൾ വിശദമായ ചർച്ചക്ക് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് കമ്മിറ്റി അംഗങ്ങളായ വിനോദ് റായ്, ഡയാന എടുൽജി എന്നിവർ അറിയിച്ചു. ലോകത്തെ തന്നെ ജനപ്രിയ ടൂർണമെന്റായ ഐ.പി.എല്ലിന്റെ 12ാമത് ഏഡിഷൻ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. സാധാരണയായി ഏപ്രിൽ പകുതി മുതൽ ആരംഭിക്കുന്ന ഐ.പി.എൽ, മെയ് 30 മുതൽ ഇം
ഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പ് പ്രമാണിച്ച് നേരത്തെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

അതിലൊരു തീരുമാനമായി; ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ നടക്കും

ഇതുവരെയായി രണ്ടു തവണയാണ് ഐ.പി.എൽ ഇന്ത്യക്ക് പുറത്ത് വെച്ച് നടത്തിയിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പിനെ തുടർന്ന് 2009ലെ മുഴുവൻ മത്സരങ്ങളും ദക്ഷിണാഫ്രിക്കയിൽ വെച്ച് നടത്തയിപ്പോൾ, 2014ലെ ചില മത്സരങ്ങൾ യു.എ.ഇയിൽ നടത്തുകയായിരുന്നു.