LiveTV

Live

Cricket

പ്രശംസകളുടെ നിറവില്‍ പന്ത്; മറ്റൊരു ഗില്‍ക്രിസ്റ്റെന്ന് റിക്കി പോണ്ടിങ്

ഒരുപാട് പ്രതീക്ഷകളാണ് പന്തിലുള്ളതെന്നും ഒരുപാട് ദൂരം അദ്ദേഹത്തിന് സഞ്ചരിക്കാനുണ്ടെന്നും ഗില്‍ക്രിസ്റ്റ് തന്നെ പറഞ്ഞു.

പ്രശംസകളുടെ നിറവില്‍ പന്ത്; മറ്റൊരു ഗില്‍ക്രിസ്റ്റെന്ന് റിക്കി പോണ്ടിങ്

ഇന്ത്യന്‍ ടീമില്‍ പകരക്കാരനായെത്തി കളിക്കുന്ന ശൈലി കൊണ്ടും കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും ശ്രദ്ധേയനാവുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷബ് പന്ത്. ആസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അപരാജിത സെഞ്ച്വറിയുമായി കളം നിറഞ്ഞ പന്തിനെത്തേടിയെത്തിയത് ആശംസകളുടെ പ്രവാഹമായിരുന്നു. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് പന്തിനെ വിശേഷിപ്പിച്ചത് മറ്റൊരു ഗില്‍ക്രിസ്റ്റ് എന്നാണ്.

നല്ല സ്ട്രൈക്കറാണ് റിഷബ് പന്തെന്നും അദ്ദേഹത്തിന്‍റെ ഗെയിം സെന്‍സ് അത്ഭുതപ്പെടുത്തുന്നതാണെന്നും പോണ്ടിങ് പറഞ്ഞു. ഐ.പി.എല്ലില്‍ ഡല്‍ഹിയുടെ കോച്ചായിരുന്നപ്പോള്‍ തന്നെ പന്തിനെ പരിശീലിപ്പിച്ചിരുന്നു. 21 വയസ്സിനിടയില്‍ തന്നെ എട്ട് ടെസ്റ്റുകള്‍ പന്ത് കളിച്ചു. രണ്ട് സെഞ്ച്വറികളും നേടി. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഒരുപാട് സംഭാവന നല്‍കാന്‍ കഴിവുള്ള കളിക്കാരനാണ് പന്തെന്നും റിക്കി പോണ്ടിങ് പറഞ്ഞു. ഒരുപാട് പ്രതീക്ഷകളാണ് പന്തിലുള്ളതെന്നും ഒരുപാട് ദൂരം അദ്ദേഹത്തിന് സഞ്ചരിക്കാനുണ്ടെന്നും ഗില്‍ക്രിസ്റ്റ് തന്നെ പറഞ്ഞു.

വിക്കറ്റ് കീപ്പിങില്‍ പന്ത് ഇനിയും നന്നായി പരിശീലിക്കണമെന്നും മെച്ചപ്പെടാനുണ്ടെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി. സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ 159 റണ്ണെടുത്ത് പുറത്താകാതെ നിന്ന പന്ത് നിരവധി റെക്കോഡുകളാണ് തന്‍റെ പേരിലാക്കിയിരിക്കുന്നത്. ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഏറ്റവുമധികം മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയ താരവും റിഷബ് പന്ത് തന്നെയാണ്.