LiveTV

Live

Cricket

ടീമിലേക്കുള്ള മടക്കത്തിന് തുരങ്കം വെച്ചത് അഫ്രീദിയെന്ന് സല്‍മാന്‍ ഭട്ട്

2016ലെ ട്വന്റി20 വേൾഡ് കപ്പിനായി തയ്യാറെടുക്കുന്നതിനിടെ അന്നത്തെ ക്യാപ്റ്റൻ അഫ്രീദി തടസ്സം നിന്ന് തന്റെ അവസരം നഷ്ടപ്പെടുത്തിയെന്നാണ് ആരോപിച്ചത്

ടീമിലേക്കുള്ള മടക്കത്തിന് തുരങ്കം വെച്ചത് അഫ്രീദിയെന്ന് സല്‍മാന്‍ ഭട്ട്

ദേശീയ ടീമിലേക്കുള്ള തന്റെ മടങ്ങി വരവിന് തുരങ്കം വെച്ചത് ഷാഹിദ് അഫ്രീദിയാണെന്ന ആരോപണവുമായി മുൻ പാക് നായകൻ സൽമാൻ ഭട്ട്. 2010ലെ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് അഞ്ചു വർഷത്തെ വിലക്ക് നേരിട്ട ഭട്ട്, 2016ലെ ട്വന്റി20 വേൾഡ് കപ്പിനായി തയ്യാറെടുക്കുന്നതിനിടെ അന്നത്തെ ക്യാപ്റ്റൻ അഫ്രീദി തടസ്സം നിന്ന് തന്റെ അവസരം നഷ്ടപ്പെടുത്തിയെന്നാണ് ആരോപിച്ചത്.

ടീമിലേക്കുള്ള മടക്കത്തിന് തുരങ്കം വെച്ചത് അഫ്രീദിയെന്ന് സല്‍മാന്‍ ഭട്ട്

വിലക്ക് നീങ്ങിയ ശേഷം ആഭ്യന്തര മത്സരങ്ങളിൽ കളിച്ച് ഫിറ്റ്നെസ് വീണ്ടെടുത്തിരുന്നു. ഹെഡ് കോച്ച് ആയിരുന്ന വഖാർ യൂനുസും ബാറ്റിംഗ് കോച്ചായിരുന്ന ഗ്രാൻഡ് ഫ്ലവറും തന്റെ പ്രകടനം നേരിട്ട് വിലയിരുത്തുകയുണ്ടായി. മാനസികമായി തയ്യാറെടുത്തുവെങ്കിൽ ടീമിലേക്ക് തിരിച്ച് വരാം എന്നും അവർ പറഞ്ഞു. എന്നാൽ പിന്നീട് അറിയാൻ കഴിഞ്ഞത് ടീമിനായുള്ള പട്ടികയിൽ നിന്നും താൻ മാറ്റി നിർത്തപ്പെട്ടുവെന്നാണെന്ന് ഭട്ട് പറഞ്ഞു. അഫ്രീദിയാണ് ഇതിനു പിന്നിലെന്നാണ് അറിയാൻ കഴിഞ്ഞത്. എന്താണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്ന് തനിക്കറിയില്ലെന്നും സൽമാൻ ഭട്ട് പറഞ്ഞു.

ടീമിലേക്കുള്ള മടക്കത്തിന് തുരങ്കം വെച്ചത് അഫ്രീദിയെന്ന് സല്‍മാന്‍ ഭട്ട്

2016ലെ ട്വന്റി20 മത്സരത്തില്‍ മോശം പ്രകടനത്തെ തുടർന്ന് കോച്ചിനും ക്യാപ്റ്റനും സ്ഥാനം രാജി വെക്കേണ്ടി വന്നിരുന്നു. പാകിസ്ഥാന്റെ ഇംഗ്ലണ്ട് ടൂറിനിടെയാണ് പാക് സംഘം വാതുവെപ്പിൽ പിടിക്കപ്പെടുന്നത്. നായകനായിരുന്ന സൽമാൻ ഭട്ടിനു പുറമെ, ബൗളർമാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിർ എന്നിവരേയും ടീമിൽ നിന്നും പുറത്താക്കുകയായിരുന്നു.